മാസങ്ങളോളം നീണ്ടു നിന്ന വിവാഹ ചടങ്ങുകള്ക്കു ശേഷം ആനന്ദ് അംബാനിയും രാധിക മര്ച്ചന്റും വിവാഹിതരായി. വിവാഹത്തിന് രാധിക ധരിക്കുന്ന ഔട്ട്ഫിറ്റിനെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്ച്ച. അബു ജാനി സന്ദീപ് ഖോസ്ലയുടെ ഐവറി ലെഹങ്ക സെറ്റണിഞ്ഞാണ് രാധിക കതിര് മണ്ഡപത്തില് എത്തിയത്. അവശ്യമെങ്കില് മാറ്റാന് സാധിക്കുന്ന 80 ഇഞ്ച് നീളമുള്ള ട്രെയ്ലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരമ്പരാഗത ഗുജറാത്തി വധുക്കളെപ്പോലെ ചുവപ്പും ഐവറി നിറങ്ങളും ചേര്ത്താണ് ലെഹങ്ക സ്റ്റൈല് ചെയ്തിരിക്കുന്നത്.
വസ്ത്രത്തിനൊപ്പം രാധിക അണിഞ്ഞിരിക്കുന്ന ആഭരണങ്ങള് രാധികയുടെ മുത്തശ്ശിയും, അമ്മയും, ചേച്ചിയും അവരുടെ കല്യാണത്തിന് അണിഞ്ഞവയാണ്. സ്വര്ണ്ണം ഉപയോഗിച്ചുള്ള ഹെവി കര്ച്ചോബി വര്ക്കുകളാണ് ബ്ലൗസില് നല്കിയിരിക്കുന്നത്.
പ്രീ വെഡ്ഡിങ് ചടങ്ങുകളിലെ വ്യത്യസ്ത ഔട്ട്ഫിറ്റുകള് സോഷ്യല് മീഡിയയില് ട്രെന്ഡിങ് ആയിരുന്നു. അതില് തന്നെ രാധികയുടെ പൂക്കള് കൊണ്ടുള്ള ദുപ്പട്ടയും, നിത അംബാനിയുടെ ഹൈദരാബാദി സല്വാര് സ്യൂട്ടും, ഇഷയുടെ ശ്ലോകങ്ങള് തുന്നിയ ലെഹങ്കയുമൊക്കെ ഏറെ ചര്ച്ചാ വിഷയമായിരുന്നു. വിവാഹത്തിനു ശേഷമുള്ള വിദായി ചടങ്ങിനായി തിരഞ്ഞെടുത്തത് മനീഷ് മല്ഹോത്ര കളക്ഷനില് നിന്നുള്ള ട്രെഡീഷണല് റെഡ് ഗുജറാത്തി ലെഹങ്കയാണ്. സ്വര്ണ്ണം ഉപയോഗിച്ചുള്ള ഹെവി കര്ച്ചോബി വര്ക്കുകളാണ് ബ്ലൗസില് നല്കിയിരിക്കുന്നത്.