രാധികയെ അണിയിച്ചൊരുക്കിയത് പൂക്കളും സ്വർണവും രത്നങ്ങളും കൊണ്ട്; ട്രെന്റിങായി വധുവിന്റെ വസ്ത്രങ്ങൾ

വധുവായ രാധികയുടെ വിവാഹ വസ്ത്രങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്

dot image

ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്ന ആനന്ദ് അംബാനി - രാധിക മെർച്ചന്റ് വിവാഹത്തിന് പ്രത്യേകതകളേറെയാണ്. കഴിഞ്ഞ വർഷം നടന്ന കല്യാണ നിശ്ചയം മുതൽ കഴിഞ്ഞ ദിവസത്തെ വിവാഹം വരെയുള്ള ചടങ്ങുകള് അംബാനി കുടുംബത്തിന്റെ പ്രതാപം വിളിച്ചോതുന്നതായിരുന്നു. പൊന്നിലും രത്നങ്ങളിലും മൂടിയ വിവാഹത്തിന്റെ ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങായി. വധുവായ രാധികയുടെ വിവാഹ വസ്ത്രങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്. ലോക പ്രശസ്തരായ ഡിസൈൻനേഴ്സ് അണിയിച്ചൊരുക്കിയ അത്തരം ചില വസ്ത്രങ്ങൾ പരിചയപ്പെടാം.

വിവാഹ ദിനത്തില് അബു ജാനി സന്ദീപ് ഖോസ്ല ഡിസൈന് ചെയ്ത വിവാഹവസ്ത്രമാണ് രാധിക ധരിച്ചത്. ഗുജറാത്തി പരമ്പരാഗതരീതിയനുസരിച്ച് വധു ധരിക്കുന്ന ചുവപ്പും വെള്ളയും ഇടകലര്ന്ന വസ്ത്രമാണ് രാധികയ്ക്ക് വേണ്ടി അബു ജാനി സന്ദീപ് ഖോസ്ല അണിയിച്ചൊരുക്കിയത്.

ഹൽദി ചടങ്ങിന് വേണ്ടി രാധിക ധരിച്ച ദുപ്പട്ട പൂക്കൾ കൊണ്ട് നെയ്തതായിരുന്നു. ഫാഷൻ ഡിസൈനർ ആയ അനാമിക ഖന്ന രൂപകൽപന ചെയ്ത വൈബ്രന്റ് യെല്ലോ എംബ്രോയ്ഡറി ലെഹങ്ക ഏറെ ശ്രദ്ധ നേടിയിരുന്നു. 90 മഞ്ഞ മല്ലികയും, മുല്ല മൊട്ടുകളും ചേർത്താണ് ദുപ്പട്ട തയാറാക്കിയിരിക്കുന്നത്.

സംഗീത് ചടങ്ങിൽ മനീഷ് മൽഹോത്രയുടെ ഗോൾഡൻ ലെഹങ്കയാണ് രാധിക തിരഞ്ഞെടുത്തത്. 25,000 സ്വരോസ്കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ലെഹങ്കയാണിത്. ലഹങ്കയിൽ 3D ഫ്ലോറൽ വിശദാംശങ്ങളുണ്ടായിരുന്നു. വിക്ടോറിയൻ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാധികയുടെ വസ്ത്രം നീഷ് മൽഹോത്ര രൂപകൽപന ചെയ്തത്.

ആഡംബര ക്രൂയിസ് ലൈനറിൽ രാധികയ്ക്ക് ധരിക്കാനുള്ള വസ്ത്രം ഡിസൈൻ ചെയ്തത് ഗ്രേസ് ലിംഗ് കൗച്ചറാണ്. എയ്റോസ്പേസ് അലുമിനിയം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വസ്ത്രം തയ്യാറാക്കിയത്. സ്വർണവും വെള്ളയും ചേര്ന്ന നിറമായിരുന്നു ഈ വസ്ത്രത്തിന്റെ കോമ്പിനേഷൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us