അംബാനി വിവാഹ ചടങ്ങില് സ്വര്ണത്തിളക്കത്തില് ജാന്വി കപൂര്; വൈറലായി ചിത്രങ്ങള്

ജാന്വി വിവാഹ ആഘോഷത്തിനെത്തിയത് ശിഖറിനൊപ്പം

dot image

ബോളിവുഡ് ആഘോഷമാക്കിയ കല്ല്യാണമാണ് ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും. സിനിമ, രാഷ്ട്രീയ, കായിക രംഗത്തുന്നുള്ള നിരവധിപേരാണ് കല്ല്യാണ ആഘോഷങ്ങളില് പങ്കെടുക്കാനെത്തിയത്. വിവാഹ ആഘോഷങ്ങളില് പങ്കെടുക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയില് വൈറലാണ്.

ഇപ്പോളിതാ വിവാഹത്തിനെത്തിയ ജാന്വി കപൂറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളില് ശ്രദ്ധനേടുന്നത്. മുത്തുകളും കല്ലുകളും തുന്നിച്ചേര്ത്ത ഗോള്ഡന് ലഹങ്ക അണിഞ്ഞാണ് ജാന്വി വിവാഹത്തിനെത്തിയത്. ഹെവിയായിട്ടുള്ള ആക്സസറീസാണ് ലഹങ്കയ്ക്കൊപ്പം ജാന്വി അണിഞ്ഞിരിക്കുന്നത്. സ്റ്റോണുകള് പതിച്ച ചോക്കര് നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുകളും ഒപ്പം കൈകളില് കല്ലുകള് പതിച്ച വളകളും മോതിരങ്ങളുമാണ് ധരിച്ചിരിക്കുന്നത്.

മുടി പിന്നിയിട്ടായിരുന്നു ഹെയര്സ്റ്റൈല്. ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധത്തിലായിരുന്നു മേക്കപ്പ്. ലൈറ്റ്റെഡ് ലിപ്സ്റ്റിക്കും മസ്കാരയും ഐലൈനറും അണിഞ്ഞിട്ടുണ്ട്. ചുവപ്പ് പൊട്ടും വച്ചിട്ടുണ്ട്.

അതേസമയം, ശിഖര് പഹാരിയയുമായി പ്രണയത്തിലാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്ക്കിടെ ശിഖറിനൊപ്പമാണ് ജാന്വി അംബാനികല്യാണത്തിനെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us