വിവാഹത്തിന് രാധിക അണിഞ്ഞ ഈ മാല കുറച്ച് സ്പെഷ്യലാ

രാധിക വിവാഹത്തിന് അണിഞ്ഞ ലെഹങ്കയും ആഭരണങ്ങളും ഏറെ പ്രത്യേകതള് നിറഞ്ഞതാണ്

dot image

മാസങ്ങളോളം നീണ്ടു നിന്ന വിവാഹ ചടങ്ങുകള്ക്കു ശേഷം ആനന്ദ് അംബാനിയും രാധിക മെര്ച്ചെന്റും വിവാഹിതരായി. ബോളിവുഡില് നിന്നും മറ്റുമായി വന്താരനിരയാണ് വിവാഹത്തിന് ഒഴുകിയെത്തിയത്.

വിവാഹ ദിനത്തില് സിംപിള് ട്രെഡീഷണല് ലുക്കിലാണ് രാധിക വേദിയിലെത്തിയത്. ഏറെ പ്രത്യേകതള് നിറഞ്ഞ ലെഹങ്കയും ആഭരണങ്ങളുമാണ് രാധിക അണിഞ്ഞത് അതില് എടുത്തു പറയേണ്ടത് വിവാഹത്തിനും അതിനു ശേഷമുള്ള ചടങ്ങിനും അണിഞ്ഞ നിരവധി ലെയറുകളുള്ള മാലയാണ്. രാധികയുടെ അമ്മ തന്റെ വിവാഹത്തിന് ധരിച്ച ആഭരണങ്ങളുടെ ആന്റിക് കളക്ഷനില് നിന്നുള്ള മാല വ്യത്യസ്തമായി രൂപകല്പ്പന ചെയ്ത് എടുത്തതാണിത്.

റാണിഹാര് എന്നാണ് ഇത് അറിയപ്പെടുന്നത്. നിഷ എം ആണ് ഈ മാലയുടെ പുതിയ ലുക്കിനു പിന്നില്. ധാരാളം വജ്ര കല്ലുകള് പതിപ്പിച്ച് കൂടുതല് തിളക്കമുള്ളതാക്കി തീര്ത്തിരിക്കുന്ന മാല രാധികയുടെ അമ്മക്ക് മുത്തശ്ശിയില് നിന്നും കൈമാറി കിട്ടിയതാണ്. വിവാഹത്തിനും വിവാഹത്തിനു ശേഷം നടന്ന വിദായി ചടങ്ങിനും രാധിക അണിഞ്ഞ ലെഹങ്കള്ക്കു ചേരുന്ന രീതിയിലാണ് മാല ഡിസൈന് ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us