സ്വര്ണത്തിളക്കത്തില് പാര്വതി തിരുവോത്ത്

ഗോള്ഡന് നിറമുള്ള ടിഷ്യൂ സാരിയാണ് പാര്വതിയുടെ വേഷം

dot image

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് പാര്വതി തിരുവോത്ത്. നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്താന് പാര്വതിക്കു സാധിച്ചു.

ഇപ്പോഴിതാ തങ്കലാന് സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാര്വതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്. ഗോള്ഡന് നിറമുള്ള ടിഷ്യൂ സാരിയാണ് പാര്വതിയുടെ വേഷം. മെസി സ്റ്റൈലിലാണ് സാരി ധരിച്ചിരിക്കുന്നത്. സാരിക്കൊപ്പം പേള് പതിപ്പിച്ച കമ്മലാണ് അണിഞ്ഞിരിക്കുന്നത്. മെടഞ്ഞിട്ട മുടിയില് ഗോള്ഡന് കളര് ക്ലിപ്പുകള് സെറ്റ് ചെയ്തിട്ടുണ്ട്.

പാ. രഞ്ജിത്തിന്റെ സംവിധാനത്തില് വിക്രം, പാര്വതി തിരുവോത്ത്, മാളവിക മോഹനന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന തങ്കലാന് ഓഗസ്റ്റ് 15 നാണ് റിലീസിനെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്തെ കര്ണാടകയിലെ കോലാര് ഗോള്ഡ് ഫാക്ടറിയില് (KGF) നടന്ന യഥാര്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്റെ കഥ എന്നാണ് റിപ്പോര്ട്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us