മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത മേനോന്. താരത്തിന്റെ സാരിലൂക്കിലുള്ള ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. സില്ക്ക് സാരിയിലുള്ള ചിത്രങ്ങളാണ് സംയുക്ത തന്റെ ഇന്സ്റ്റഗ്രാം പേജില് പങ്കുവെച്ചത്.
മെറൂണും ക്രീം നിറത്തിലുമുള്ള ബ്രൈഡല് കളക്ഷനില് നിന്നുള്ള സാരിയാണിത്. സാരിക്ക് അനുയോജ്യമായ സില്ക്ക് മെറ്റീരിയലിലുള്ള ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അര്ക്ക ബ്രൈഡല് കൗച്ചറാണ് ഇത് ഡിസൈന് ചെയ്തിരിക്കുന്നത്. ക്ലാസിക് ലുക്കിനിണങ്ങുന്ന വിധമുള്ള ആന്റിക് അക്സസറികളാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. വെള്ള കല്ലുകളോടു കൂടിയ നെക്ലസും കുന്തന് കമ്മലുകളുമാണ് സംയുക്ത തിരഞ്ഞെടുത്തിരിക്കുന്നത്. അത്രംഗി ഡിസൈനിന്റേതാണ് ഈ ആഭരണങ്ങള്.
ന്യൂഡായിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിന്റേജ് ക്യൂന്, നാടന് സുന്ദരി എന്നിങ്ങനെ ആരാധകര് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നു.