കറുത്ത ഷിഫോണ് സാരിയില് ഇന്ത്യന് ഫിലിം ഫെസ്റ്റിവലില് തിളങ്ങി പാര്വതി

കറുപ്പ് നിറത്തിലുള്ള ഷിഫോണ് ഓര്ഗന്സ് മെറ്റീരിയലുകള് ചേര്ത്ത് സാരിയുടുത്ത ചിത്രങ്ങളാണ് താരം ഷെയര് ചെയ്തിരിക്കുന്നത്

dot image

മലയാളത്തിന്റെ ബോള്ഡ് ആന്റ് ബ്യൂട്ടിഫുള് നായികയാണ് പാര്വതി തിരുവോത്ത്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം ഉള്ളൊഴുക്കാണ്. മെല്ബണില് നടന്ന ഇന്ത്യന് ഫിലിം ഫെസ്റ്റിവലില് ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം ഏറ്റു വാങ്ങിയ ചിത്രങ്ങളാണ് പാര്വ്വതി തൻ്റെ ഇന്സ്റ്റഗ്രാം പേജിലൂടെ ഇപ്പോള് ഷെയര് ചെയ്തിരിക്കുന്നത്.

കൂടാതെ പാര്വ്വതി അവാര്ഡ് ചടങ്ങിനായി എത്തിയ സാരി ലുക്കിലുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഫിലിം ഫെസ്റ്റിവലിന് നന്ദി പറഞ്ഞു കൊണ്ടുള്ള ക്യാപ്ഷനും ചിത്രത്തിനോടൊപ്പം കാണാം.

കറുപ്പ് നിറത്തിലുള്ള ഷിഫോണ് ഓര്ഗന്സ് മെറ്റീരിയലുകള് ചേര്ത്ത് സാരിയുടുത്ത ചിത്രങ്ങളാണ് താരം ഷെയര് ചെയ്തിരിക്കുന്നത്. ബ്രോക്കേഡ് മെറ്റീരിയലിലുള്ള ഹാര്ഡ് പാച്ച് വര്ക്കുള്ള ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. വ്യത്യസ്ത ഡിസൈനിലുള്ള ബ്രോക്കേഡുകളാണ് ഇതിന് തിരഞ്ഞെടുക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us