ഷാര്പ്പ് ലുക്ക്, ബോള്ഡ് ഔട്ട്ഫിറ്റ്; ചിത്രങ്ങളുമായി പാര്വതി

പുതിയ ചിത്രങ്ങള് പങ്കുവച്ച് പാര്വതി തിരുവോത്ത്

dot image

മലയാളികളുടെ പ്രിയതാരമാണ് പാര്വതി തിരുവോത്ത്. പുതിയ ചിത്രമായ തങ്കലാന് സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് ഇപ്പോള് പാര്വ്വതി. പ്രൊമോഷൻ്റെ ഭാഗമായുള്ള പുതിയ ചിത്രങ്ങള് നടി ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെസ്റ്റേണ് ഔട്ട്ഫിറ്റില് ബോള്ഡ് ലുക്കിലുള്ള പാര്വ്വതിയുടെ ചിത്രങ്ങള് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫോര്മല് ലുക്കിലുള്ള ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. പുട്ട്അപ്പ് ചെയ്ത ഹെയര്സ്റ്റൈൽ വ്യത്യസ്ത ലുക്ക് പാർവതിക്ക് നൽകുന്നുണ്ട്. സിംപിള് ആക്സസറീസാണ് പാര്വതി ഈ ലുക്കിൽ അണിഞ്ഞിരിക്കുന്നത്.

വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് തീയതിയും പാര്വതി അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകള് ഓഗസ്റ്റ് 15 നാണ് തിയറ്ററുകളിലെത്തിയത്. വിക്രത്തിനൊപ്പം മാളവിക മോഹനന്, പാര്വതി തിരുവോത്ത്, പശുപതി എന്നിവരാണ് ചിത്രത്തില് പ്രധാന വേഷത്തിലെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us