'പ്രണയത്തിന്റെ ദിവ്യമായ മായാലോകം'; വൈറലായി തമന്നയുടെ ചിത്രങ്ങള്

വൈറല് ഫോട്ടോഷൂട്ട് നടത്തി തമന്ന

dot image

തെന്നിന്ത്യയുടെ പ്രിയ താരമാണ് തമന്ന ബാട്ടിയ. ഇപ്പോഴിതാ തെന്നിന്ത്യയുടെ മാത്രമല്ല ബോളിവുഡിന്റെയും മനം കവര്ന്നിരിക്കുകയാണ് നടി. ബോക്സോഫീസില് വന് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീ 2 ആണ് തമന്നയുടേതായി ഒടുവില് തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ ജന്മാഷ്ടമിയോടനുബന്ധിച്ച് തമന്ന നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. പ്രശസ്ത ഫാഷന് ഡിസൈനറായ കിരണ് തൊറാനിയുടെ പുതിയ ഫോട്ടോഷൂട്ടിലാണ് താരം അതിമനോഹരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'ലീല: പ്രണയത്തിന്റെ ദിവ്യമായ മായാലോകം' എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്. കൃഷ്ണനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. തമന്ന ഇതുവരെ ചെയ്ത ഏറ്റവും മനോഹരമായ ഫോട്ടോഷൂട്ടാണെന്ന് നിരവധി പേര് കമന്റ് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us