കണ്ണുകള്‍ സുന്ദരമാക്കാന്‍ ഐലാഷ് പെര്‍മിങ്

ഫാഷന്‍ രംഗത്തെ പുതിയ ട്രെന്‍ഡായ ഐലാഷ് പെര്‍മിങ് അഥവാ ഐലാഷ് ലിഫ്റ്റിങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സബിത സാവരിയ....

സബിത സാവരിയ
2 min read|13 Sep 2024, 05:05 pm
dot image

ഫാഷന്‍ രംഗത്ത് മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മേക്കപ്പിലും ഹെയര്‍സ്റ്റെലിലും ഒക്കെ പുതിയ പുതിയ രീതികളും ട്രെന്‍ഡുകളും ഒക്കെ മാറി മറിയുകയാണ്. നമ്മള്‍ വിരളമായി കേട്ടിട്ടുളളതും എന്നാല്‍ ട്രന്‍ഡായി മാറാന്‍ പോകുന്നതുമായ ഐലാഷ് ലിഫ്റ്റിങ് അഥവാ ഐലാഷ് പെര്‍മിങിനെക്കുറിച്ച് അറിയാം.

എന്താണ് ഐലാഷ് പെര്‍മിങ് (ഐലാഷ് ലിഫ്റ്റിങ്)

മുഖസൗന്ദര്യവും കണ്ണുകളുടെ ഭംഗിയും വര്‍ദ്ധിപ്പിക്കാന്‍ കണ്‍പീലികളെ സുന്ദരമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. എങ്ങനെയാണ് ഇത് ചെയ്യുന്നത്, ഇതുകൊണ്ടുളള ഗുണം എന്തൊക്കെയാണ് എന്ന് അറിയാം.
സൗന്ദര്യ സംരക്ഷണ രംഗത്ത് ഇപ്പോള്‍ പെര്‍മനന്റ് മേക്കപ്പിന്റെ കാലമാണ്. ചുണ്ടുകളുടെ ആകൃതിയിലും നിറത്തിലും വ്യതിയാനങ്ങള്‍ വരുത്തുക, കവിളുകള്‍ തുടുത്തതും പുഷ്ടിമയുള്ളതും ആക്കുക, പുരികക്കൊടികള്‍ ആകൃതിയുള്ളവയാക്കുക, കണ്‍പീലികള്‍ വച്ചു പിടിപ്പിക്കുക തുടങ്ങി ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തിലുള്ള മേക്കപ്പ് ആണ് പെര്‍മനന്റ് മേക്കപ്പ് എന്നറിയപ്പെടുന്നത് . ഈയൊരു ഗണത്തില്‍ വരുന്ന മേക്കപ്പ് രീതി തന്നെയാണ് ഐലാഷ് പെര്‍മിങ്.

മസ്‌കാര അപ്ലൈ ചെയ്യുന്നതിന് മുന്‍പായി ഐ ലാഷ് കര്‍ളര്‍ ഉപയോഗിച്ചു നമ്മുടെ കണ്‍പീലികള്‍ മുകളിലേക്ക് വളച്ച് നിര്‍ത്താറുണ്ട്. ഐലാഷ് പെര്‍മിങിലൂടെ ഈയൊരു രീതി ഒരു മാസത്തേക്ക് പെര്‍മനന്റായി കിട്ടുകയും മസ്‌കാര അപ്ലൈ ചെയ്തു കഴിഞ്ഞാല്‍ കണ്ണിന് വളരെയധികം ഭംഗി തോന്നിക്കുകയും ചെയ്യും എന്നുള്ളതാണ് ഐലാഷ് പെര്‍മിങ്ങിന്റെ പ്രത്യേകത.

എങ്ങനെ ചെയ്യാം

പ്രൊഫഷണല്‍ സലൂണുകളില്‍ പോയി വൈദഗ്ധ്യം ആര്‍ജിച്ച പ്രൊഫഷണല്‍ സ്‌റ്റെലിസ്റ്റിനെ കൊണ്ട് മാത്രം ചെയ്യിക്കേണ്ടതാണ് ഐലാഷ് പെര്‍മിങ്.

dot image
To advertise here,contact us
dot image