ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാന്‍ വെറൈറ്റി ആഭരണങ്ങള്‍

ഇനി ആഘോഷങ്ങള്‍ക്ക് അല്‍പ്പം വ്യത്യസ്തമായി ഒരുങ്ങിയാലോ...

dot image

വിവാഹങ്ങള്‍ക്കായാലും മറ്റ് ആഘോഷങ്ങള്‍ക്കായാലും വസ്ത്രങ്ങളോടൊപ്പം ഏറ്റവും കൂടുതലായി തിരയുന്നത് ആഭരണങ്ങളാണ് അല്ലേ. ഹെവി ആഭരങ്ങള്‍ക്കൊപ്പം സിമ്പിള്‍ വസ്ത്രങ്ങള്‍, അതുപോലെ അല്‍പ്പം ഹെവിയായുളള വസ്ത്രങ്ങളാണെങ്കില്‍ ആഭരണങ്ങളില്‍ കാണിക്കുന്ന മിതത്വം ഒക്കെ ഫാഷന്‍ ലോകത്തെ പല പരീക്ഷണങ്ങളാണ്. വിവാഹ ആഘോഷങ്ങള്‍ക്കും മറ്റും മാറ്റ് കൂട്ടാന്‍ സഹായിക്കുന്ന ചില പ്രത്യേകതരം ആഭരണങ്ങള്‍ പരിചയപ്പെടാം. ഇന്ത്യയിലെ പല പ്രദേശങ്ങളി നിന്നുള്ള വിശിഷ്ടമായ ചില ആഭരണങ്ങളിതാ…

പട്‌വ ജ്വലറി

രാജസ്ഥാനില്‍ നിന്നുള്ളവയാണ് പട്‌വ ആഭരണങ്ങള്‍. മനോഹരമായ നിറങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന മുത്തുകള്‍ കൊണ്ടുള്ള അലങ്കാരം പലതരം ത്രഡ് വര്‍ക്കുകൾ തുടങ്ങിയവയൊക്കെയാണ് ഈ ആഭരണങ്ങളുടെ പ്രത്യേകതകള്‍. കാണുമ്പോള്‍ ഭംഗി തോന്നുന്നതും ബോള്‍ഡ് ലുക്ക് തോന്നിപ്പിക്കുന്നതുമായ ആഭരണങ്ങളാണിവ. പട്‌വ നെക്ലയിസുകള്‍ നൂലില്‍ കോര്‍ത്തെടുത്ത വിസ്മയമാണ്. നൂലില്‍ പല തരത്തിലുള്ള തൊങ്ങലുകള്‍, നൂലുകൊണ്ടുതന്നെ നിര്‍മ്മിച്ച മുത്തുകള്‍, എന്നിവയൊക്കെ ചേര്‍ത്താണ് ഈ മാല തയാറാക്കിയിരിക്കുന്നത്. ഒറ്റ പീസിലും ലയറുകളായിട്ടും മറ്റും ഈ നെക്ക്പീസുകള്‍ ലഭ്യമാണ്. വിവാഹങ്ങള്‍ക്കും മറ്റും സാരിയോടൊപ്പെം അണിയാന്‍ യോജിച്ചവയാണിത്. ഒരു ബോള്‍ഡ് ലുക്ക് നല്‍കാന്‍ ഇവയ്ക്ക് സാധിക്കുകയും ചെയ്യും.

ടെമ്പിള്‍ ഗോള്‍ഡ് മാലകള്‍

ഇത് വളരെ പരമ്പരാഗതമായിട്ടുള്ള ആഭരണങ്ങളാണ്. തമിഴ്‌നാടാണ് ടെമ്പിള്‍ ജ്വലറിയ്ക്ക് പേരുകേട്ടയിടം. സാരിയോടൊപ്പം വിവാഹചടങ്ങിന് അണിയാന്‍ അനുയോജ്യമായ ഒരു മാലയാണ് മനോഹരമായ ടെമ്പിള്‍ നെക്ക് പീസുകള്‍. ദേവതകളുടെ ശില്‍പങ്ങള്‍, പൂക്കളുടെ പാറ്റേണുകള്‍, സ്വര്‍ണ്ണ നിറത്തിലുള്ള മയിലുകള്‍ എന്നിവയെല്ലാം സ്വര്‍ണ്ണത്തിലും വെളളിയിലുമെല്ലാം കൊത്തിയുണ്ടാക്കുന്ന ഡിസൈനുകളാണ് ഇതിലുള്ളത്. പരമ്പരാഗത സാരിയോടൊപ്പവും ലഹങ്കയോടൊപ്പമോ ഈ ഡിസൈനിലുള്ള മാലകള്‍ ധരിക്കാവുന്നതാണ്. ഇതൊരു റോയല്‍ ലുക്ക് നല്‍കുകയും ചെയ്യും.

ഹെയര്‍ബണ്‍

ഏത് വസ്ത്രത്തോടൊപ്പമായാലും തലമുടി ഉയര്‍ത്തിക്കെട്ടിയാല്‍ അതൊരു പ്രത്യേക ആകര്‍ഷണമാണ്. ധരിക്കുന്ന ആള്‍ക്ക് ബോള്‍ഡ് ലുക്ക് ലഭിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒരു ഹെയര്‍ ആക്‌സസറിയാണ് ഹെയര്‍ബണ്‍. വിവാഹത്തിനും അതുപോലുള്ള വലിയ ആഘോഷങ്ങള്‍ക്കും ഫാഷനില്‍ പുതുമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കാം. ഗോള്‍ഡ് അല്ലെങ്കില്‍ സിര്‍വര്‍ നിറത്തിലുള്ള ഹെയര്‍ ബണില്‍ പൂക്കളുടെ പാറ്റേണുകളും മുന്തിരി വള്ളികളുടെയും ഡ്രാഗണ്‍ ഫ്‌ളൈ ഡിസൈനുകളുമൊക്കെ ചെയ്തുപിടിപ്പിച്ചവയുണ്ട്. പരമ്പരാഗത സില്‍ക്ക് സാരിക്കും ലെഹങ്കയ്ക്കുമൊപ്പം ധരിക്കാനിണങ്ങുന്നവയാണ് ഇത്.

സ്വര്‍ണ്ണവും വെള്ളിയും ഇടകലര്‍ത്തിയ ആഭരണങ്ങള്‍

സ്വര്‍ണ്ണവും വെള്ളിയും ഇടകലര്‍ത്തി ധരിക്കുന്ന ആഭരണങ്ങളും എപ്പോഴും ആഘോഷങ്ങള്‍ക്ക് മാറ്റ്കൂട്ടുന്നുണ്ട്. ഇത്തരത്തിലുള്ള വളകളും മാലകളും മോതിരങ്ങളും ഒക്കെ ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ഇത്തരം ആഭരണങ്ങള്‍ മോഡേണ്‍ ആയതും മിനിമലിസ്റ്റ് ആയതും ന്യൂട്രല്‍ ടോണുകളുളളതുമായ സാരിക്കൊപ്പമോ അല്ലെങ്കില്‍ സിമ്പിളായ കുര്‍ത്തയ്‌ക്കൊപ്പമോ ധരിക്കാവുന്നതാണ്.

dot image
To advertise here,contact us
dot image