റെട്രോ ലുക്കില്‍ ഷംന കാസിം; വൈറലായി ചിത്രങ്ങള്‍

റെട്രോ ലുക്കില്‍ രസകരമായ ഫോട്ടോ ഷൂട്ടുമായി ഷംന കാസിം

dot image

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അന്യഭാഷകളിൽ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന ഷംന കാസിം. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാലോകത്തും നല്ല ആരാധക പിന്തുണയാണ് താരത്തിനുള്ളത്. വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത് സജീവമാണ്.

റെട്രോ ലുക്കില്‍ രസകരമായ ഫോട്ടോ ഷൂട്ടുമായാണ് ഷംന കാസിം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് ഷംന കാസിം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പഴയകാല സിനിമ നടിമാരുടെ സ്‌റ്റൈലും ലുക്കുമാണ് ഷംന കാസിം റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. പോള്‍ക്ക ഡോട്ടുകളോടു കൂടിയ വെള്ള സാരിയിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്രീഷ്മ കൃഷ്ണയാണ് ഷംനയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.

കറുപ്പും വെള്ളയും കലര്‍ന്ന മുത്തുമാലയും, പേള്‍ കമ്മലുമാണ് ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധം അണിഞ്ഞിരിക്കുന്നത്. വെള്ള നിറത്തിലുള്ള റോസാപ്പൂവ് ചൂടിയ രീതിയിലാണ് മുടി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് നടിമാരെപ്പോലെയുണ്ടെന്ന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നതും കാണാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us