തിളങ്ങുന്ന ആരോഗ്യമുളള മുടിയ്ക്ക് വീട്ടില്‍ത്തന്നെയുണ്ട് പൊടിക്കൈകൾ

ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ തിളക്കവും ആരോഗ്യവുമുള്ള തലമുടി നിങ്ങള്‍ക്കും സ്വന്തമാക്കാം

dot image

അന്തരീക്ഷ പൊടിപടലങ്ങള്‍, കട്ടിയുള്ള വെള്ളത്തിലുളള കുളി, ഹെയര്‍ സ്റ്റൈലിങ്ങ് ഉത്പന്നങ്ങളുടെ അമിത ഉപയോഗം, വൈറ്റമിനുകളുടെ കുറവ് ഇവയൊക്കെ തലമുടിയുടെ ആരോഗ്യം കുറയ്ക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും തിളക്കമുള്ളതായി നിലനിര്‍ത്താനും കഴിയും.

1 ആപ്പിള്‍ സെഡാര്‍ വിനിഗര്‍ തലയോട്ടിയിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുകയും മുടിയിഴകള്‍ ശക്തമാകാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഈര്‍പ്പം നിലനിര്‍ത്താനും തിളക്കം ലഭിക്കാനും ഇത് സഹായിക്കും. രണ്ട് മുതല്‍ നാല് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സെഡാര്‍ വിനിഗര്‍ രണ്ട് കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. തലമുടി ഷാംപൂ ചെയ്ത് കണ്ടീഷനിംഗ് ചെയ്ത ശേഷം ഈ വെളളം തലയില്‍ ഒഴിച്ച് രണ്ടോ മൂന്നോ മിനിറ്റ് വച്ച ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉളളവര്‍ക്ക് ഈ മാര്‍ഗം ഒഴിവാക്കാം.

2 കറ്റാര്‍വാഴ മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ ആരോഗ്യത്തിനുമുളള പ്രകൃതിദത്ത മാര്‍ഗ്ഗമാണ്. കറ്റാര്‍വാഴ ജെല്‍ മുടിയില്‍ പുരട്ടി അര മണിക്കൂറെങ്കിലും വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

3 മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും തിളക്കം ലഭിക്കാനും എല്ലാദിവസവും 'റോസ്‌മേരി വാട്ടര്‍' സ്‌പ്രേ ചെയ്യുന്നത് നന്നായിരിക്കും.

4 മുടി ചീകാന്‍ മൃദുവായ പല്ലുകളുള്ള ബ്രഷുകള്‍ തിരഞ്ഞെടുക്കാം.

5 ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കാന്‍ ശ്രദ്ധിക്കുക.

6 എല്ലാ ആഴ്ചയിലും തലയിണയുടെ കവറുകള്‍ മാറി വൃത്തിയാക്കുക.

7 മൃദുവായ തലയണകവറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിപൊട്ടിപോകാതിരിക്കാന്‍ സഹായിക്കും.

8 തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രദ്ധിക്കുക.

9 മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് സമീകൃത ആഹാരം. ഭക്ഷണത്തിലൂടെ ആവശ്യമായ വൈറ്റമിനുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ മുടിയ്ക്ക് ആരോഗ്യം ലഭിക്കുകയുള്ളൂ. വൈറ്റമിന്‍ ബി, സി, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

dot image
To advertise here,contact us
dot image