കറുപ്പില്‍ സ്റ്റൈലിഷ് ലുക്കില്‍ അനന്യ പാണ്ഡെ; അടുത്ത ഫാഷന്‍ ഐക്കണെന്ന് ആരാധകര്‍

അഭിനയത്തില്‍ മാത്രമല്ല ഫാഷനിലും വ്യത്യസ്തത പരീക്ഷിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന താരമാണ് അനന്യ പാണ്ഡെ

dot image

മോഡേണ്‍ വസ്ത്രധാരണം കൊണ്ട് ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഫാഷനിലും വ്യത്യസ്തത പരീക്ഷിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന താരമാണ് അനന്യ പാണ്ഡെ. ഹോളിവുഡ് ഹങ്കാമയുടെ അവാര്‍ഡ് നൈറ്റിനാണ് ആരാധകരെ അമ്പരിപ്പിക്കുന്ന മേക്കോവറില്‍ അനന്യ എത്തിയത്.

കറുപ്പ് നിറത്തിലുള്ള ഓവര്‍ ഷോള്‍ഡർ ജാക്കറ്റും ഫിഷ് കട്ട് സ്‌കെര്‍ട്ടുമാണ് അനന്യയുടെ ഔട്ട്ഫിറ്റ്. യാനിന കൗച്ചറിന്റെ 2024 സ്പ്രിംഗ് സമ്മര്‍ കളക്ഷന്‍ ലുക്കും, ജിമ്മി ചൂവിന്റെ ലെതര്‍ പമ്പ് ജാക്കറ്റും കലര്‍ന്ന ഹോളിവുഡ് സ്‌റ്റൈലാണ് അനന്യ തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌കിന്‍ കളര്‍ ടോപ്പില്‍ ചേര്‍ന്നിരിക്കുന്ന അക്‌സസറികളാണ് ഏറ്റവും ശ്രദ്ധേയം. മീഗന്‍ കണ്‍സെസിയോ ആണ് ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ അടുത്ത ഫാഷന്‍ ഐക്കണ്‍ ആണ് അനന്യ എന്ന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഏറെ ആരാധകരുള്ള താരമാണ് അനന്യ പാണ്ഡെ. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ വാക്കുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. മുന്‍ കാമുകനുമായി പിരിഞ്ഞ ശേഷം അതിന്റെ നിരാശയും വേദനയും മറികടക്കാന്‍ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞിരുന്നുവെന്നാണ് താരം പറഞ്ഞത്. 'സി ടി ആര്‍ എല്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു അനന്യയുടെ വെളിപ്പെടുത്തല്‍.

പ്രണയതകര്‍ച്ചകള്‍ എങ്ങനെയാണ് മറികടക്കുന്നത് എന്ന ചോദ്യത്തിനോടായിരുന്നു നടിയുടെ മറുപടി. 'ഞാന്‍ ഇപ്പോള്‍ എന്റെ മുന്‍കാമുകന്മാരുടെ ചിത്രങ്ങള്‍ കത്തിക്കാറില്ല. പക്ഷേ ഞാനത് ചെയ്തിട്ടുണ്ട്. ഈ ലോകത്ത് ഞാന്‍ മാത്രമല്ല ഇത് ചെയ്യുന്നത്. ഒരുപാട് ആളുകള്‍ ചെയ്യാറുണ്ട്. നമ്മുടെ ദേഷ്യവും നിരാശയുമെല്ലാം മാറ്റാന്‍ ഇത് സഹായിക്കും.'- അനന്യ പാണ്ഡെ പറഞ്ഞു. എന്നാല്‍ താന്‍ ഇപ്പോള്‍ കൂടുതല്‍ പക്വതയുള്ള ആളായെന്നും അതിനാല്‍ വളരെ പക്വതയോടെയാണ് തന്റെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. സങ്കടങ്ങളെ ഞാന്‍ അങ്ങ് കൈകാര്യം ചെയ്യും. ഒന്നും സ്ഥിരമല്ല. നമ്മള്‍ അത് മനസിലാക്കണം. കാര്യങ്ങള്‍ മെച്ചപ്പെടും.- അനന്യ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് നടന്‍ ആദിത്യ റായ് കപൂറുമായി പ്രണയത്തിലായിരുന്നു അനന്യ പാണ്ഡെ. തങ്ങളുടെ ബന്ധത്തേക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞില്ലെങ്കിലും പൊതുപരിപാടികളില്‍ എല്ലാം ഇരുവരും ഒന്നിച്ചാണ് എത്തിയിരുന്നത്. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇവര്‍ വേര്‍പിരിയുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us