മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് മിയാ ജോര്‍ജ്. വളരെ ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മിയയ്ക്ക് സാധിച്ചിരുന്നു. സിനിമ പോലെ തന്നെ ഫാഷന്‍ ഫോട്ടോ ഷൂട്ടും താരം ചെയ്യാറുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.
കടും മെറൂണ്‍ നിറത്തിലുള്ള ധാവണി സെറ്റാണ് മിയ അണിഞ്ഞിരിക്കുന്നത്. നാരയണന് പെറ്റ് ഹാന്‍ഡ് ലൂം ത്രീ പീസ് ധാവണി സെറ്റാണിത്. ബൈ ഹാന്‍ഡിന്റെ ട്രെഡീഷ്ണല്‍ ഔട്ട്ഫിറ്റിന് 6425 രൂപയാണ് വില വരുന്നത്. കോട്ടണ്‍ സില്‍ക്ക് മെറ്റീരിയലില്‍ ഓംബ്രെ ടൈ-ഡൈ ചെയ്തെടുത്തിരിക്കുന്ന എത്നിക് ഔട്ട്ഫിറ്റാണിത്. ഗോള്‍ഡ് ബ്ലാക്ക് ബോര്ഡുകളോറു കൂടിയ ദുപ്പട്ടയാണ് ഔട്ട്ഫിറ്റിന്റെ ക്ലാസി ലുക്ക് പൂര്‍ണ്ണമാക്കുന്നത്. ഹാഫ്സാരിക്ക് ചേരുന്ന വിധം ആന്റിക് ആഭരണങ്ങളും തിരഞ്ഞെടുത്തിരിക്കുന്നു. രശ്മി മുരളീധരനാണ് മിയയുടെ ഈ ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. 'നവരാത്രി സീരിസില്‍ അവസാനത്തേത്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫാഷന്‍ ലോകത്തെന്നത് പോലെ ട്രോളുകളുടെ ലോകത്തും മിയാ ഇപ്പോള്‍ സ്റ്റാറാണ്. പല ചിത്രങ്ങളിലും ഒരു 'ഇന്‍സള്‍ട്ടിങ് സ്റ്റാറാ'യാണ് താരത്തെ കാണാന്‍ സാധിക്കുന്നത്. അതിനുള്ള ചില ഉദാഹരണങ്ങളും ട്രോളില്‍ ആളുകള്‍ പറയുന്നുണ്ട്. അനാര്‍ക്കലി എന്ന ചിത്രം മുതലാണ് താരത്തെ ഒരു 'ഇന്‍സള്‍ട്ടിംഗ് സ്റ്റാറാ'യി ആളുകള്‍ പറയുന്നത്. അനാര്‍ക്കലി എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ട്രോളുന്ന ഒരു രംഗമുണ്ട് പലര്‍ക്കും അറിയാവുന്ന ഒരു രംഗമാണ് അത്. അതേപോലെ മെമ്മറീസ് എന്ന ചിത്രത്തിലും താരത്തെ ട്രോളുന്ന ഒരു രംഗമുണ്ട്. സമാനമായ ഒരു രംഗം തന്നെ പട്ടാഭിരാമന് എന്ന ചിത്രത്തില്‍ ജയറാമും ചെയ്യുന്നുണ്ട്. അതേപോലെ മിയയുടെ കഥാപാത്രങ്ങൾ അപമാനം ഏല്ക്കുന്ന പലരംഗങ്ങളും സിനിമയില്‍ ഉണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. 'കണ്‍വിന്‍സിങ്ങ് സ്റ്റാര്‍' എന്ന സുരേഷ് കൃഷ്ണയുടെ പേരിനും 'കടക്കണി സ്റ്റാര്‍' എന്ന സൈജു കുറിപ്പിന്റെ പേരിനും ശേഷം 'ഇന്‍സള്‍ട്ടിംഗ് സ്റ്റാര്‍' എന്ന പേര് നേടിയെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ മിയ ജോര്‍ജ് ഇപ്പോള്‍.