'അദിതി ഇന്‍ വണ്ടര്‍ലാന്റ്'; വൈറലായി താരസുന്ദരിയുടെ ചിത്രങ്ങള്‍

ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ പ്രിന്‍സസ് ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് അദിതി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്

dot image

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരസുന്ദരിയാണ് അദിതി റാവു. 2006ല്‍ മമ്മൂട്ടി ചിത്രം 'പ്രജാപതി'യിലൂടെയായിരുന്നു അദിതിയുടെ സിനിമാ അരങ്ങേറ്റം. 2007ല്‍ ശൃംഗാരം എന്ന തമിഴ് സിനിമയിലും അദിതിയെത്തി. പിന്നീട് ഹിന്ദിയിലേക്ക് ചേക്കേറുകയായിരുന്നു താരം. ഇപ്പോഴിതാ താരത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ പ്രിന്‍സസ് ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് അദിതി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. 'ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്'നെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഫോട്ടോഷൂട്ട്. ഗൗരി ആന്റ് നൈനികയുടെ 2024 ഫോള്‍ വിന്റര്‍ കളക്ഷനില്‍ നിന്നുള്ള വെല്‍വറ്റ് മിഡി ഔട്ട്ഫിറ്റാണിത്. ഷൈനിംഗ് ആയിട്ടുള്ള പ്ലെയ്ന്‍ ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ് കഴുത്തില്‍ കൊടുത്തിരിക്കുന്ന സ്റ്റോണ്‍ വര്‍ക്കാണ്.

ഗോള്‍ഡന്‍ ഷെയ്ഡുള്ള ഒരു സ്റ്റോണിനു ചുറ്റുമായി വെളുത്ത നിറത്തിലുള്ള കല്ലുകളും പതിച്ചിരിക്കുന്നു. അതിന് മാച്ചിങ്ങ് ആയിട്ട് വെള്ള മുത്തുകളോടു കൂടിയ ഒരു നെക്ലേസും അദിതി അണിഞ്ഞിട്ടുണ്ട്. ഹൈ പോണി ടെയ്ല്‍ മാതൃകയില്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്ന മുടിയില്‍ പേള്‍ ഉപയോഗിച്ചുള്ള അക്‌സസറി കൊടുത്തിരിക്കുന്നു. ന്യൂഡും ലൈറ്റുമായിട്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ തന്നെ സിംഗിള്‍ സ്‌ട്രോക്കോടു കൂടിയ ഐലൈനര്‍ ലുക്കില്‍ ബോള്‍ഡാക്കി മാറ്റുന്നു. സെലിബ്രറ്റി സ്‌റ്റൈലിസ്റ്റായ സനം രത്താന്‍സിയാണ് അദിതിയുടെ ഈ വണ്ടര്‍ ലാന്‍ഡ് ലുക്കിനു പിന്നില്‍. ബോളിവുഡ് ഹംഗാമയുടെ അവാര്‍ഡ് ചടങ്ങില്‍ ഈ ലുക്കിലാണ് അദിതി പങ്കെടുത്തത്.

നടന്‍ സിദ്ധാര്‍ഥും അദിതി റാവുവും കഴിഞ്ഞ മാസമാണ് വിവാഹിതരായത്. തെന്നിന്ത്യന്‍ സ്‌റ്റൈലില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us