കുന്ദൻ, മീനകാരി; പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ആഭരണങ്ങളെക്കുറിച്ചറിയാം

ഇന്ത്യൻ ആഭരണങ്ങൾ എന്നാൽ അതിൻ്റെ പ്രൗഢി വേറെ തന്നെയാണ്.

dot image

ഇന്ത്യൻ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും പ്രതിഫലനമാണ് ഇന്ത്യൻ ആഭരണങ്ങൾ. വ്യത്യസ്ത പ്രദേശങ്ങളിലെ കരകൗശലവും കലാവൈഭവവും പ്രകടിപ്പിക്കുന്ന വിവിധ ശൈലികൾ രാജ്യത്തിനുണ്ട്. അത്തരത്തിലുള്ള രണ്ട് ശൈലികളാണ് കുന്ദനും മീനകാരിയും. കുന്ദനും മീനകാരിയും ഇന്ത്യൻ ആഭരണങ്ങളുടെ രണ്ട് പ്രമുഖ രൂപങ്ങളാണ്. ഓരോന്നിനും അതിൻ്റേതായ സവിശേഷതകളും ചരിത്രപരമായ പ്രാധാന്യവുമുണ്ട്.

കുന്ദൻ ജ്വല്ലറി

രാജസ്ഥാനിലെ രാജകൊട്ടാരങ്ങളിൽ നിന്നാണ് കുന്ദൻ ജ്വല്ലറിയുടെ ഉത്ഭവം. ആഡംബരമായ ഡിസൈനുകൾക്കും ആകർഷണങ്ങൾക്കും പേര് കേട്ടതാണ് കുന്ദൻ ജ്വല്ലറി. സ്വർണ്ണവും ഗ്ലാസും കൊണ്ടാണ് ഇതിൻ്റെ നിർമ്മാണം. "കുന്ദൻ" എന്ന പദത്തിനർത്ഥം വളരെ ശുദ്ധമായ സ്വർണം എന്നാണ്. 24 ക്യാരറ്റ് സ്വർണ്ണത്തിലാണ് കുന്ദൻ ആഭരണങ്ങൾ ഉണ്ടാകാറുള്ളത്. കുന്ദൻ ആഭരണങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയെ "കുന്ദങ്കരി" എന്നാണ് വിളിക്കുന്നത്. സ്വർണ്ണ ഫോയിലിൽ രത്നക്കല്ലുകൾ ചേർത്ത് അവ സംയോജിപ്പിച്ചെടുക്കുന്ന പക്രിയാണ് ഇത്. പരമ്പരാഗത ഭം​ഗി നിറഞ്ഞു നിൽക്കുന്ന ഈ ആഭരണം പ്രധാനമായും കല്യാണങ്ങൾക്കും ഉത്സവങ്ങൾക്കുമാണ് ഉപയോ​ഗിക്കാറുള്ളത്.

മീനകാരി ആഭരണങ്ങൾ

പുരാതന കലയുടെ തനി ആവർത്തനമാണ് മീനകാരി ആഭരണങ്ങൾ. പേർഷ്യൻ കരകൗശല വിദഗ്ധർ ഇന്ത്യയിൽ അവതരിപ്പിച്ച ഈ ആഭരണങ്ങൾ മുഗൾ കാലഘട്ടത്തിൽ, പ്രത്യേകിച്ച് അക്ബർ ചക്രവർത്തിയുടെ കാലത്താണ് പ്രചാരണം നേടിയത്. വളരെ ആകർഷകമായ ഡിസൈനുകളാണ് മീനകാരി ആഭരണങ്ങൾക്കുള്ളത്. ആഭരണങ്ങളുടെ ഓരോ മുത്തുകളിലും ഇന്ത്യൻ പൈതൃകത്തിൻ്റെ ശുദ്ധി എടുത്തുകാണിക്കുന്നുണ്ട്.

Content Highlights: 'Kundan' 'Meenakari'! Two jewels that mark Indian tradition

dot image
To advertise here,contact us
dot image