സോഷ്യല്‍ മീഡിയയ്ക്ക് 'തീയിട്ട്' ധോണി; ബോളിവുഡ് ഹീറോസിനെ വെല്ലും സൂപ്പര്‍ കൂള്‍ ലുക്കില്‍ 'തല'

ബോളിവുഡ് ഹീറോസിനെ വെല്ലുന്ന ലുക്കിൽ 'തല'. ഐപിഎൽ കഴിഞ്ഞാൽ ധോണി സിനിമയിലേയ്‌ക്കോ എന്ന് സോഷ്യൽ മീഡിയ

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി ഗ്രൗണ്ടിനകത്തും പുറത്തും ഒരു 'ട്രെന്‍ഡ്‌സെറ്റ'റാണ്. ധോണിയുടെ ലുക്കും ഹെയര്‍സ്‌റ്റൈലും എല്ലാം ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് വീണ്ടും എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട 'തല'. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബോളിവുഡ് ഹീറോസിനെ വെല്ലുന്ന ലുക്കിലുള്ള 'തല'യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

2024 ഐപിഎല്ലില്‍ ആരാധകരെ ആവേശത്തിലാക്കി ധോണി മുടി നീട്ടിവളര്‍ത്തിയിരുന്നു. തന്‍റെ ഐക്കോണിക്കായ നീളന്‍ മുടി ലുക്ക് പാടേ മാറ്റിയിരിക്കുകയാണ് ധോണിയിപ്പോൾ. സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ധോണിയുടെ പുതിയ മേക്കോവറിന് പിന്നില്‍. ഹക്കിം നല്‍കിയ സ്‌റ്റൈലിഷ് ക്വിഫ് ഹെയര്‍സ്‌റ്റൈലിലാണ് ധോണി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആലിം ഹക്കിം തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണിയുടെ പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

നിമിഷങ്ങള്‍ക്കുള്ളില്‍ ധോണിയുടെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'എക്‌സ്ട്രീം കൂള്‍' എന്ന ക്യാപ്ഷനോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചിത്രം പങ്കുവെച്ചത്. ധോണിക്ക് ഇപ്പോള്‍ പത്ത് വയസ്സ് പ്രായം കുറഞ്ഞെന്നാണ് തോന്നുന്നതെന്നാണ് ചിലര്‍ പറയുന്നത്. ബോളിവുഡ് നടന്മാര്‍ മാറിനില്‍ക്കുമെന്നും പോസ്റ്റുകളുണ്ട്.

പുതിയ ഹെയര്‍സ്റ്റൈലില്‍ ധോണി ഐപിഎല്ലില്‍ കളിക്കുന്നത് ആരെല്ലാമാണ് കാത്തിരിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. അണ്‍ക്യാപ്ഡായ യുവതാരത്തെയാണ് കൊണ്ടുവരുന്നതെന്ന് ചെന്നൈ വെറുതെ പറഞ്ഞതല്ലെന്നും ആരാധകര്‍ പോസ്റ്റ് ചെയ്യുന്നു. ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ധോണിക്ക് സിനിമയില്‍ അഭിനയിക്കാമെന്നും പോസ്റ്റുകളുണ്ട്.

Content Highlights: MS Dhoni wows fans as he rocks fresh hairstyle, Goes Viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us