സെലബ്രിറ്റികളുടെയോ സുഹൃത്തുക്കളുടെയോ ഒക്കെ ഹെയർ സ്റ്റൈയ്ൽ കണ്ട് അതനുസരിച്ച് മുടി വെട്ടി കുളമായിട്ടുണ്ടോ ? അവർക്ക് വെട്ടുമ്പോൾ അടിപൊളിയായും നിങ്ങൾക്ക് വെട്ടുമ്പോൾ ഫ്ലോപ്പായും തോന്നുന്നതിന് കാരണം ഒരുപക്ഷേ നിങ്ങളുടെ മുഖ ഷെയ്പ്പിനത് ചേരാത്തതാവും . അതായത് ഓരോ മുഖ ഷെയ്പ്പിനും അനുയോജ്യമായ ഹെയർ കട്ടുകൾ ഉണ്ട്. ഹെയർ സറ്റൈലുകൾക്ക് ഫേഷ്യൽ ഫീച്ചറുകളെ എങ്ങനെ എടുത്തു കാട്ടണമെന്ന് തീരുമാനിക്കാനാകും. അതുകൊണ്ട് തന്നെ ഏത് ഹെയർ സറ്റൈൽ തിരഞ്ഞെടുക്കണമെന്ന് ശ്രദ്ധയോടെ കണ്ടെത്താം.ഇതിനേറ്റവും പ്രധാനമായ കാര്യം നിങ്ങളുടെ മുഖ ഷെയ്പ്പ് എന്താണെന്ന് കണ്ടെത്തലാണ്. നിങ്ങളുടേത് ഹാർട്ട് ഫേയ്സാണോ, ഓവൽ ഫേയ്സാണോ അതോ ചതുരാകൃതിയിലുള്ള ഫേയ്സാണോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടേതിനോട് സാദൃശ്യമുള്ള മുഖ ഷെയ്പ്പുള്ള സെലബ്രിറ്റികളുമായി താരതമ്യപെടുത്തി ഇത് കണ്ടെത്താവുന്നതാണ്.
ഓവൽ ഫെയ്സിന് അനുയോജ്യമായ നിരവധി ഹെയർ സ്റ്റൈലുകളുണ്ടെങ്കിലും ഏറ്റവും അനുയോജ്യമായത് ലോങ് ലെയേഴ്സും കർട്ടൻ ബാങ്സുകളും ആണ്. ഫെയ്സ് ഫ്രെയിമിങ്ങിന് പറ്റിയ ഒരു ക്ലാസിക് ഓപ്ഷനാണ് ഇത്. ലോങ് ലെയേഴ്സ് ഒരു സോഫ്റ്റ് ലുക്ക് തരുമ്പോൾ കർട്ടൻ ബാങ്സ് മുഖത്തെ ഫ്രെയിം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഹാർട്ട് ഷെയ്പ്പ് മുഖത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ എന്നത് വിശാലമായ നെറ്റിയാണ്. ഫെയ്സ് പ്രൊപ്പോഷനെ ഒരുപോലെയാക്കാൻ സ്വീപ്റ്റ് ബാങ്സ് ഉള്ള ടെക്സ്ചർഡ് ലോബ് കട്ട് ഹാർട്ട് ഷെയ്പ്പ് ഫെയ്സ്ക്കാർക്ക് അനുയോജ്യമായിരിക്കും. തോളിന് തൊട്ടു മുകളില്‍ വരെയുള്ള ലോബ് ഹെയർ സ്റ്റൈയിലാവും ഇവരെ ഭംഗിയാക്കുന്നത്. ഇത് എയർ ഡ്രൈ ചെയ്തോ ചെറിയ കേൾ ചെയ്തോ ഇടാവുന്നതാണ്.
സ്ക്വയർ ഫെയ്സിന് സോഫ്റ്റ് ലെയേർഡ് ബോബാണ് മികച്ചത്. ഇത് കൂർത്ത മുഖ കോണുകളെ ഒന്ന് സോഫ്റ്റാക്കാനും ഫെയ്സ് ഫ്രെയിമിങ് ചെയ്യാനും സഹായിക്കുന്നു. ജോ ലൈനിന് താഴെ ഇത് ഒരു ബൾക്കി ഫീൽ നൽകുന്നതോടെ മുഖത്തിന് നല്ലൊരു ഫിനിഷിങ് ഇത് നൽക്കും. മാത്രമല്ല ഇത് പരിപ്പാലിക്കാനും എളുപ്പമാണ്.