ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തണോ? ഇതൊന്നു ചെയ്തുനോക്കൂ, ഫലം ഉറപ്പാണ്

ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനുള്ള വഴികള്‍ തേടി അലയുന്നവര്‍ ഇതൊക്കെ ഒന്ന് ചെയ്തുനോക്കൂ

dot image

ആരോഗ്യമുള്ളതും തിളക്കമുള്ളതും യുവത്വം നിറഞ്ഞതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രായമാകുംതോറും ചര്‍മ്മത്തിന് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാല്‍ യുവത്വമുള്ള ചര്‍മ്മം എന്നും എല്ലാവര്‍ക്കും സ്വപ്‌നമാണ്. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കാം

ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്‍കുന്ന വസ്തുവാണ് കൊളാജന്‍. കൊളാജന്റെ ഉത്പാതനത്തിന് സഹായിക്കുന്ന പ്രധാന ഘടകമാണ് വൈറ്റമിന്‍ സി. 2017ല്‍ 'ന്യൂട്രിയന്‍സ്' ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമം ചെയ്യുക

വ്യായാമം ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും പ്രദാനം ചെയ്യുകയും കോശങ്ങളുടെ പുനരുജ്ജീവനത്തെ പരിപോഷിപ്പിക്കുകയും ചെയ്യും. യോഗ, നടത്തം, സൈക്ലിങ്ങ് ഇവയെല്ലാം ചെയ്യുന്നത് ഹോര്‍മോണുകളെ സന്തുലിതമാക്കാനും ആരോഗ്യവും ചുറുചുറുക്കുള്ളതുമായ ചര്‍മ്മം ഉണ്ടാവാനും സഹായിക്കുകയും ചെയ്യും.

സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്

ചര്‍മ്മം ചുളിയാനും അകാലവാര്‍ദ്ധക്യമുണ്ടാവാനുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വെയിലുകൊളളുന്നത്. അള്‍ട്രാവൈലറ്റ് രശ്മികളില്‍നിന്ന് രക്ഷപെടാന്‍ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്. അത് വെയിലുള്ളപ്പോള്‍ മാത്രമല്ല എല്ലാദിവസവും എല്ലാ കാലാവസ്ഥയിലും പുരട്ടേണ്ടതാണ്. എസ്പിഎഫ് 30 യോ അതിലും ഉയര്‍ന്നതോ ആയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അത്യാവശ്യം

ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന വാല്‍നട്ട്, ചിയ സീഡുകള്‍, മത്സ്യങ്ങള്‍ ഇവയൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ചര്‍മ്മം വരണ്ടുപോകാതിരിക്കാനും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു. അതോടൊപ്പം ചര്‍മ്മം മിനുസമായും ചുളിവുകളില്ലാതെയും നിലനില്‍ക്കാന്‍ സഹായിക്കും.

മഞ്ഞളിന്റെയും ചെറുപയറിന്റെയും അപൂര്‍വ്വ ഗുണം

മഞ്ഞളിന്റെയും ചെറുപയറിന്റെയും ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. മഞ്ഞളിന് ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ഉളളതെങ്കില്‍ ചെറുപയറില്‍ ചര്‍മ്മത്തിന്റെ നിറത്തിനും തിളക്കത്തിനും മൃദുത്വത്തിനും പ്രാധാന്യം നല്‍കാനുള്ള ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ഇടയ്ക്ക് ചര്‍മ്മത്തില്‍ പുരട്ടുന്നത് ഗുണപ്രദമാണ്.

റോസ് വാട്ടര്‍ ടോണറായി ഉപയോഗിക്കാം

പണ്ട് കാലംമുതലേ ഈജിപ്തുകാര്‍, ഗ്രീക്ക്കാര്‍, റോമക്കാര്‍ എന്നിവരൊക്കെ സ്‌കിന്‍ ടോണറായി റോസ് വാട്ടര്‍ ഉപയോഗിച്ചിരുന്നു. ചര്‍മ്മത്തിന്റെ പി.എച്ച് ലവല്‍ സന്തുലിതമാക്കാന്‍ റോസ് വാട്ടര്‍ സഹായിക്കുന്നു. ചര്‍മ്മം വൃത്തിയാക്കിയ ശേഷം റോസ് വാട്ടര്‍ മുഖത്ത് സ്‌പ്രേ ചെയ്യുകയോ, പഞ്ഞി ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഗ്രീന്‍ടീയുടെ മാജിക്

ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഗ്രീന്‍ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. ഉയര്‍ന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്ന ഗ്രീന്‍ടീ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും നീര്‍വീക്കം കുറയ്ക്കാനും ആള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

Content Highlights :There is a way to keep the skin youthful. Try all the tips written here and you will get results for sure

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us