മാസ് എൻട്രി നടത്താൻ നൈക്ക് 3D പ്രിൻ്റഡ് ഷൂ; ഡിസൈൻ കീഴടക്കി എയർ മാക്സ് 1000

എയർ മാക്സ് 1000 ആദ്യം ചുവന്ന നിറത്തിലാണ് അരങ്ങേറ്റം കുറിച്ചത്

dot image

ഷൂ പ്രേമികൾക്കിടയിൽ ഒരു മാസ് എൻട്രി നടത്തിയിരിക്കുകയാണ് നൈക്ക്. പൂർണ്ണമായും 3D പ്രിൻ്റഡ് ഷൂ ആയ എയർ മാക്സ് 1000 ആണ് നൈക്ക് അവതരിപ്പിച്ചത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉത്പന്നമാണിത്. 3D പ്രിൻ്റിംഗ് വിദഗ്ദ്ധനായ സെല്ലർഫെൽഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ ഷൂ പാദരക്ഷകൾ നിർമ്മാണ സാങ്കേതികവിദ്യയിൽ ഒരു വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഷൂ പൊതു റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെന്നും ഇതുവരെ നൈക്ക് പുറത്ത് വിട്ടിട്ടില്ല.

എയർ മാക്സ് 1000 നൈക്കിന്റെ ഐക്കണിക് എയർ മാക്സ് 1 ൻ്റെ പരിണാമമാണ്. 1987ലാണ് ആദ്യമായി ഐക്കണിക് എയർ മാക്സ് 1 വിപണിയിൽ ഇറക്കുന്നത്. എയർ കുഷ്യൻ ഫീച്ചർ ചെയ്തായിരുന്നു അന്ന് ഐക്കണിക് എയർ മാക്സ് 1 വികസിപ്പിച്ചെടുത്തിരുന്നത്. ഈ സിഗ്നേച്ചർ ഫീച്ചർ പുതിയ ഡിസൈനിൻ്റെ ഭാഗമായി ഇപ്പോഴും തുടരുകയാണ്. 3D പ്രിൻ്റിംഗ് വഴി നിർമ്മിക്കാത്ത ഒരേയൊരു ഘടകം എയർ കുഷ്യൻ തന്നെയാണ്. പിന്നീട് വന്ന ഷൂ എല്ലാം വ്യത്യസ്തമായ ഘടനയിലും കംഫർട്ടബിളായ ഒരൊറ്റ വഴക്കമുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ്.

എയർ മാക്സ് 1000, പരമ്പരാഗത നിർമ്മാണ രീതികളിലൂടെ മുമ്പ് നേടാനാകാത്ത സങ്കീർണ്ണമായ രൂപരേഖകളും വിശദാംശങ്ങളും നൽകിക്കൊണ്ടാണ് നിർമ്മിച്ചെടുത്തത്. ഷൂവിൻ്റെ മുകൾ ഭാഗം അയവുള്ളതും ലെയ്‌സ് ഇല്ലാത്തതുമാണ്. ഓറഞ്ച്, നീല, കറുപ്പ്, വെളുപ്പ്, പച്ചനിറത്തിലുള്ള എയർ കുഷ്യനോടുകൂടിയ ബ്ലാക്ക് മോഡൽ തുടങ്ങിയ അധിക നിറങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് എയർ മാക്സ് 1000 ആദ്യം ചുവന്ന നിറത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ഈ ആദ്യ പതിപ്പ് വളരെ എക്‌സ്‌ക്ലൂസീവ് ആയിരുന്നെങ്കിലും, നൈക്ക് ഇതുവരെ വിലനിർണ്ണയമോ ലോഞ്ചിനുള്ള പദ്ധതികളോ വെളിപ്പെടുത്തിയിട്ടില്ല. Zellerfeldൻ്റെ വെബ്‌സൈറ്റിൽ നിന്നുള്ള സമാനമായ 3D പ്രിൻ്റഡ് ഷൂകൾക്ക് ഡിസൈനും ശൈലിയും അനുസരിച്ച് ₹13,000 മുതൽ ₹33,000 വരെയാണ് വില.

ഷൂ നിർമ്മാണത്തിൽ 3D പ്രിൻ്റിംഗ് ഉപയോഗിക്കുന്നതിനുള്ള ഉയർന്നുവരുന്ന ആവശ്യകതയുടെ ഭാഗമാണ് എയർ മാക്സ് 1000. അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു 3D-പ്രിൻ്റഡ് ടെക്സ്റ്റൈൽ അപ്പർ ഫീച്ചർ നൽകിയാണ് 2017-ൽ നൈക്ക് വേപ്പർഫ്ലൈ എലൈറ്റ് ഫ്ലൈപ്രിൻ്റ് അവതരിപ്പിച്ചത്. അഡിഡാസ് ഉൾപ്പെടെയുള്ള മറ്റ് സ്പോർട്സ് വെയർ ബ്രാൻഡുകളും ഉൽപ്പന്ന നവീകരണത്തിനായി 3D പ്രിൻ്റിംഗ് ഉപയോഗിക്കുന്നുണ്ട്. അഡിഡാസ് അടുത്തിടെ പുറത്തിറക്കിയ ക്ലിമാകൂൾ 24 ഷൂവിൽ 3D പ്രിൻ്റിംഗ് ഉപയോ​ഗിച്ചിട്ടുണ്ട്. എയർ മാക്സ് 1000 വിപണിയിൽ എത്തുന്നതോടെ നവീകരണത്തിൻ്റെയും നിർമ്മാണ സാങ്കേതികവിദ്യയുടെയും അതിരുകൾ ഭേദിക്കുന്ന ഭാവിയിലെ പാദരക്ഷ ഡിസൈനുകൾക്ക് നൈക്ക് വഴിയൊരുക്കും. എയർ മാക്‌സ് 1000 പൊതുജനങ്ങൾക്ക് ലഭ്യമാക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഇതിനോടകം തന്നെ ഷൂ പ്രേമികളുടെ മനസ്സിനെയും വ്യവസായ രം​ഗത്തെയും പിടിച്ചുപറ്റിയിട്ടുണ്ട്.

Content Highlights: Nike unveiled the Air Max 1000 its first nearly fully 3D-printed shoe at ComplexCon in Las Vegas. Created in partnership with Zellerfeld, the shoe features a 3D-printed upper and sole with only the air cushion being traditionally manufactured


dot image
To advertise here,contact us
dot image