അന്ന് പ്രിയങ്ക ധരിച്ചതും ഇന്ന് പ്രിസില്ല ധരിച്ചതും ഒരേപോലുള്ളവ?, നെക്ലസിൻ്റെ സാമ്യം തിരഞ്ഞ് സോഷ്യൽ മീഡിയ

കറുത്ത ഗൗണും ആക്സസറിയായി രത്നങ്ങൾ പതിച്ച നെക്ലേസുമാണ് പ്രിസില്ല ധരിച്ചത്

dot image

മേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും മുന്നോടിയായുള്ള അത്താഴവിരുന്നിലും ലോകനേതാക്കളും ശതകോടീശ്വരന്മാരും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ഫേസ്ബുക്ക് മേധാവി മാർക്ക് സക്കര്‍ ബര്‍ഗും ഭാര്യ പ്രിസില്ല ചാനും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ഭാര്യയുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ സക്കര്‍ ബർഗ് പങ്കുവെച്ചിരുന്നു. പിന്നാലെ പ്രിസില്ല അണിഞ്ഞ നെക്ലസാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

കറുത്ത ഗൗണും ആക്സസറിയായി രത്നങ്ങൾ പതിച്ച നെക്ലസുമാണ് പ്രിസില്ല ധരിച്ചത്. കറുത്ത പാൻ്റും കറുത്ത സ്യൂട്ടും ഷർട്ടുമായിരുന്നു സക്കര്ബ‍ർഗിൻ്റെ വേഷം. ചിത്രത്തിൽ ഏറെ ആകർഷിക്കപ്പെട്ടത് പ്രിസില്ലയുടെ നെക്ലസ് തന്നെയായിരുന്നു.

മാസങ്ങൾക്ക് മുമ്പ് നടന്ന അമ്പാനി കുടുംബത്തിലെ ഹോളി ഡിന്നർ പാർട്ടിയിൽ പങ്കെടുത്ത പ്രിയങ്ക ചോപ്ര ഇതിനോട് സാമ്യമുള്ള നെക്ലസാണ് ധരിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പ്രിയങ്കാ ചോപ്രയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ധരിച്ച നെക്ലസും പ്രിസില്ല ധരില്ല നെക്ലസിൻ്റെയും സാമ്യമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ബ്ലഷ് പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. പല നിറങ്ങളിലുള്ള രത്‌നങ്ങൾ പതിച്ച നെക്ലസും കയ്യിൽ ഒരു റെഡ് കല്ല് പതിപ്പിച്ച മോതിരവുമാണ് പ്രിയങ്ക ധരിച്ചിരുന്നത്. പ്രിയങ്കയുടെ ആ എലഗൻ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Content Highlights: Priscilla Chan Wore Priyanka Chopra's Bvlgar Necklace to trump's inaugurations

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us