
ഒരു വാച്ചിലൊക്കെ എന്ത് കാര്യമിരിക്കുന്നു എന്ന് ആര്‍ക്കും തോന്നിയിട്ട് കാര്യമില്ല. അതിലൊക്കെ കാര്യമുണ്ട്. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വാച്ചിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ലളിതമായ ജീന്‍സും ക്ലാസിക് ടീഷര്‍ട്ടും ഒക്കെ ധരിച്ചാലും വിലകൂടിയ വാച്ചിന്റെ കാര്യത്തില്‍ മാത്രം ഒരു വിട്ടുവിഴ്ചയുമില്ല.
അടുത്തിടെയാണ് അമീര്‍ഖാനൊപ്പമുള്ള ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ താരം ധരിച്ചിരുന്ന വാച്ച് ആരാധകര്‍ ശ്രദ്ധിച്ചത്. നിലവില്‍ ഇന്റര്‍നെറ്റില്‍ വൈറലാണ് ഈ വീഡിയോ. ജുനൈദ് ഖാനും, ഖുഷി കപൂറും അഭിനയിച്ച ലവ്യാപ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനാണ് താരം അടിപൊളി ലുക്കില്‍ എത്തിയത്. പിന്നാലെ ചടങ്ങിനെത്തിയപ്പോള്‍ താരം ധരിച്ചിരുന്ന വാച്ചിനെ കുറിച്ചായി ആരാധകരുടെ അന്വേഷണം.
റോയല്‍ ഓക്ക് ഓഫ്ഷോര്‍ മോഡല്‍ ബ്രാന്‍ഡിന്റെ പ്രശസ്തമായ സ്പോര്‍ട്സ് വാച്ചിന്റെ ആഡംബരപൂര്‍ണ്ണവും വജ്രം പതിച്ചതുമായ ഒരു പതിപ്പായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. 47.20 കാരറ്റിന്റെ 474 ബാഗെറ്റ് കട്ട് വജ്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കേസും ബ്രേസ്ലെറ്റും ഇതില്‍ ഉള്‍പ്പെടുന്നു.1,390,400 ഡോളര്‍ അഥവാ 12 കോടിയിലധികമാണ് ഈ വാച്ചിന്റെ വില.
Content Highlights :Salman Khan's watch studded with 474 diamonds