
ഏത് മോഡലിലുള്ള വസ്ത്രങ്ങളും നന്നായി ഇണങ്ങുന്ന നടിയാണ് മഞ്ജു വാര്യർ. ട്രെന്റിനൊപ്പം മുന്നോട്ട് പോകുന്ന മഞ്ജുവാരിയർക്ക് ആരാധകർ ഏറെയാണ്. കുറച്ച് നാളുകൾക്ക് മുൻപ് കൊറിയൻ സ്റ്റൈൽ പരീക്ഷിച്ച മഞ്ജുവാരിയറുടെ ചിത്രം സമൂഹ മാധ്യമത്തിൽ ആരാധാകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മഞ്ജുവാരിയൽ സോഷ്യൽ മീഡിയയിൽ പങ്കുെവെച്ച പുതിയ ചിത്രമാണ് ട്രെൻ്റ്.
ഭാവനയ്‌ക്കൊപ്പം ഒരു പൊതുപരിപാടിയില്‍ വിശിഷ്ട അതിഥിയായി മഞ്ജുവും എത്തിയിരുന്നു. ചടങ്ങില്‍ മഞ്ജുവാരിയര്‍ തിരഞ്ഞെടുത്തത് സാരിയായിരുന്നു. പ്രിന്റഡ് ഷിഫോണ്‍ സാരിയായിരുന്നു മഞ്ജുവാരിയര്‍ തിരഞ്ഞെടുത്തത്. പച്ചയും പിങ്കും കലര്‍ന്ന സാരിക്കൊപ്പം പിങ്ക് നിറത്തിലുള്ള ബ്ലൗസാണ് ധരിച്ചിരുന്നത്. കൂടെ സിംപിളായ ചോക്കറും കമ്മലുമാണ് സ്‌റ്റൈല്‍ ചെയ്തിരുന്നത്. മുടി അയേൺ ചെയ്ത് അഴിച്ചിടുകയായിരുന്നു.
ചിത്രം മഞ്ജുവാരിയര്‍ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ലോസ്റ്റ് ഇന്‍ ഫ്‌ളവര്‍' എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവാരിയര്‍ ചിത്രം പങ്കുവെച്ചത്. ഇഹ ഡിസൈന്‍സാണ് സാരി ഡിസൈന്‍ ചെയ്തത്.
നിരവിധി ആരാധകരാണ് കമന്റുകളുമായി പോസ്റ്റിന് താഴെ എത്തിയത്. സാരിയും മഞ്ജുവും ഒരുപോലെ അടിപൊളി, എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.
Content Highlight: Manju warrier beautiful ethnic looks in simple saree