ഡയലില്‍ രാമക്ഷേത്രം; സല്‍മാന്‍റെ 34 ലക്ഷം രൂപ വിലയുള്ള വാച്ച്

35 എണ്ണം ഇതിനകം വിറ്റുതീര്‍ന്നുകഴിഞ്ഞു. നടന്‍ അഭിഷേക് ബച്ചനാണ് രാമജന്മഭൂമി വാച്ച് സ്വന്തമാക്കിയ മറ്റൊരാള്‍

dot image

ബോളിവുഡിന്റെ സ്വന്തം ഭായിജാന്‍ നടന്‍ സല്‍മാന്‍ ഖാന്‍ ബോക്സ് ഓഫീസ് സ്റ്റാര്‍ മാത്രമല്ല, ഒരു ട്രെന്‍ഡ് സെറ്റര്‍ കൂടിയാണ്. അദ്ദേഹം അടുത്തിടെ തന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ധരിച്ച വാച്ചാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ജേക്കബ് ആന്‍ഡ് കോ എപിക് എക്സ് രാമജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് ധരിച്ചാണ് സല്‍മാന്‍ ഖാന്‍ പരിപാടിക്കെത്തിയത്. 34 ലക്ഷം രൂപ വിലമതിക്കുന്ന ഈ വാച്ച് ഇന്ത്യയുടെ ആത്മീയതയും സംസ്‌കാരവും പൈതൃകവും സമന്വയിപ്പിക്കുന്ന ഒരു കലാസൃഷ്ടിയാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എത്തോസ് വാച്ചസുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ ലിമിറ്റഡ് എഡിഷന്‍ വാച്ച് ഡയലിലും ബെസലിലും രാമജന്മഭൂമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ സൗന്ദര്യം പകര്‍ത്തിയിരിക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്രവും രാമനും ഹനുമാനുമെല്ലാം വാച്ചിന്റെ ഡയലില്‍ ഉണ്ട്. അതിന്റെ ബെസലില്‍ ജയ് ശ്രീരാം എന്നും എഴുതിയിട്ടുണ്ട്. ആകെ 49 വാച്ചുകള്‍ മാത്രമാണ് ഈ എഡിഷനില്‍ ജേക്കബ് ആന്‍ഡ് കോ നിര്‍മ്മിച്ചിട്ടുളളത്. അതില്‍ 35 എണ്ണം ഇതിനകം വിറ്റുതീര്‍ന്നുകഴിഞ്ഞു. നടന്‍ അഭിഷേക് ബച്ചനാണ് രാമജന്മഭൂമി വാച്ച് സ്വന്തമാക്കിയ മറ്റൊരാള്‍. രാമജന്മഭൂമി വാച്ച് എപിക് എക്സ് സ്‌കെലട്ടണ്‍ സീരീസിന്റെ ഭാഗമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തോടുളള ആദരസൂചകമായി രൂപകല്‍പ്പന ചെയ്ത വാച്ചിന്റെ ബ്രേസ്ലറ്റ് കാവി നിറത്തിലാണ് വരുന്നത്.

Content Highlights: Salman Khan Wears Ram Mandir Watch By Jacob & Co Worth Rs 36 Lakhs

dot image
To advertise here,contact us
dot image