രാജ്യത്തെ ഏറ്റവും വലിയ 'ഫുഡ്ഡി'? സൊമാറ്റൊയിൽ 2023 ൽ നടത്തിയത് 3580 ഓർഡറുകൾ

ഒരു ദിവസം ഏകദേശം ഏഴ് മുതൽ ഒമ്പത് തവണ ഇയാൾ ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട്

dot image

മുംബൈ: ഫുഡ് ഡെലിവെറി കമ്പനിയായ സൊമാറ്റൊ 2023ലെ റെക്കോർഡ് വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങള് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രാജ്യത്തുടനീളം ഫുഡ് ഓർഡർ ചെയ്ത ഉപഭോക്താക്കളിൽ ചില വമ്പൻമാരെ പരിചയപ്പെടുത്തുകയാണ് സൊമാറ്റൊ. രാജ്യത്തെ ഏറ്റവും വലിയ ഫുഡ്ഡിയെയാണ് സൊമാറ്റൊ പരിചയപ്പെടുത്തിയിരിക്കുന്നത്. മുംബൈയിൽ നിന്നുള്ള ഹനീസ് ആണ് ഈ വമ്പൻ. ഈ ഒരൊറ്റ വർഷം 3580 ഓർഡറുകളാണ് ഇയാൾ നടത്തിയിരിക്കുന്നത്. ഒരു ദിവസം ഏകദേശം ഏഴ് മുതൽ ഒമ്പത് തവണ ഓർഡർ ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ ഓർഡർ നടത്തിയത് ബെംഗളുരു സ്വദേശിയാണ്. 46,273 രൂപയുടെ ഓർഡറാണ് ഇയാൾ നടത്തിയത്.

ഏറ്റവും കൂടുതൽ നമ്പർ ഓർഡർ നടത്തിയയാളെയും സൊമാറ്റൊ പരിചയപ്പെടുത്തുന്നു. മുംബൈയിൽ നിന്നുള്ള ഉപഭോക്താവ് 121 ഓർഡറാണ് ഒരു ദിവസം നടത്തിയതെന്നും സൊമാറ്റൊ വെളിപ്പെടുത്തുന്നു. എന്നാൽ 2023 ൽ ആകെ 6.61 ലക്ഷം രൂപയുടെ 1389 ഗിഫ്റ്റ് ഓർഡറുകൾ നടത്തിയ ആളുമുണ്ട് ബെംഗളുരുവിൽ. ഏറ്റവും വലിയ ഫുഡ്ഡിയുടെ സുഹൃത്തായിരിക്കും ഈ വ്യക്തിയെന്നാണ് സൊമാറ്റൊയുടെ കണക്കുകൂട്ടൽ.

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ 'പകുതി വെന്ത' ഗുളിക

ഇതിന് പുറമെ ആളുകൾ 2023 ൽ ഏറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണവും സൊമാറ്റൊ വെളിപ്പെടുത്തി. ആദ്യത്തേത് മറ്റൊന്നുമല്ല, പ്രിയപ്പെട്ട ചിക്കൻ ബിരിയാണി തന്നെ. 10,09,80,615 ബിരിയാണി ഓർഡറുകളാണ് 2023 ൽ സൊമാറ്റൊയിൽ ലഭിച്ചത്. എട്ട് കുത്തുബ് മിനാറുകളിൽ നിറയ്ക്കാവുന്ന അത്രയുമാണ് ഈ അളവത്രേ. രണ്ടാമത്തേത് പിസ്സയാണ്. സൊമാറ്റൊയ്ക്ക് 7,45,30,036 ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. മൂന്ന് ഈഡൻ ഗാർഡനുകളിൽ ഉൾക്കൊള്ളിക്കാവുന്നത്രയുമാണ് ഈ അളവ്. മൂന്നാമത്തേത് നൂഡിൽസാണ്, 4,55,55,490 ഓർഡറുകൾ ലഭിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us