ഇറ്റാലിയന് ഫുഡ് മാമ്പഴ തിറാമിസു തയ്യാറാക്കാം എളുപ്പത്തില്

മാമ്പഴത്തിന് പ്രാധാന്യം നല്കി തയ്യാറാക്കുന്ന മധുരപലഹാരമാണിത്

സ്നേഹ ബെന്നി
1 min read|11 Jun 2024, 03:49 pm
dot image

മാമ്പഴക്കാലം തുടങ്ങികഴിഞ്ഞാല് നിരവധി പലഹാരങ്ങള് മാമ്പഴം ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. പാനീയമോ അച്ചാറോ ഐസ്ക്രീമോ ചീസ്കേക്കോ അങ്ങിനെ പലതും. എങ്കില് ഇത്തവണ മാമ്പഴം കൊണ്ട് ഒരു ഇറ്റാലിയന് പലഹാരം തയ്യാറാക്കിയാലോ? മാമ്പഴ തിറാമിസു എന്നാണ് ഈ പലഹാരം അറിയപ്പെടുന്നത്. സാധാരണ കോഫിക്ക് പ്രാധാന്യം കൊടുത്താണ് തിറാമിസു തയ്യാറാക്കുന്നത്. എന്നാല് മാമ്പഴത്തിന് പ്രാധാന്യം നല്കി തയ്യാറാക്കുന്ന മധുരപലഹാരമാണിത്.

ലേഡിഫിംഗര് ബിസ്ക്കറ്റുകള് കോഫി സിറപ്പില് കുതിര്ത്തിയ ശേഷം അതിന് മുകളില് ലുസ്സിയസ് മാമ്പഴവും ക്രീം മാസ്കാര്പോണും ചേര്ക്കുന്നതാണ് ഇതിന്റെ രീതി. ലേഡിഫിംഗര് ബിസ്ക്കറ്റിന് പകരം നിങ്ങള്ക്ക് മറ്റേതെങ്കിലും ബിസ്ക്കറ്റുകള് ഉപയോഗിക്കാന് കഴിയും.മറ്റ് തരത്തിലുള്ള ബിസ്ക്കറ്റുകളും ഉപയോഗിച്ച് നിങ്ങള്ക്ക് മാമ്പഴ തിറാമിസു തയ്യാറാക്കാം. അധികം ടേസ്റ്റി അല്ലാത്ത ബിസ്കറ്റുകള് തെരഞ്ഞെടുക്കണം.

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതില് 100ഗ്രാം പഞ്ചസാരയും 50 മില്ലി വെള്ളവും വയ്ക്കുക. ഇത് തിളപ്പിച്ച ശേഷം മാറ്റി വയ്ക്കുക. ഒരു വലിയ പാത്രത്തില്, മുട്ടയുടെ മഞ്ഞക്കരു കലര്ത്തി, സാവധാനം സിറപ്പ് ചേര്ക്കുക, അത് തണുത്ത് ക്രീം പരിവത്തിലാകുന്നതുവരെ അടിക്കുക. മിശ്രിതത്തിലേക്ക് മാസ്കാര്പോണ് ചേര്ത്ത മാമ്പഴ സിറപ്പ് ചേര്ക്കുക. കോഫി സിറപ്പിനായി കഹ്ലുവ, കോഫി പൊടി, പഞ്ചസാര എന്നിവ ചെറുചൂടുള്ള വെള്ളത്തില് കലര്ത്തുക.

ശേഷം, ഒരു സെര്വിംഗ് ഡിഷ് എടുത്ത് ലേഡിഫിംഗര് ബിസ്ക്കറ്റ് കോഫി മിശ്രിതത്തില് കുതിര്ത്ത ശേഷം വയ്ക്കുക. ബിസ്ക്കറ്റിനു മുകളില് മാസ്കാര്പോണ്-മാമ്പഴ മിശ്രിതം ഒഴിച്ച് മാങ്ങ കഷ്ണങ്ങള് ചേര്ക്കുക. ഒരു തവണ കൂടി ആവര്ത്തിക്കുക, കുറഞ്ഞത് 3 മണിക്കൂറെങ്കിലും ഫ്രിഡ്ജില് വയ്ക്കുക. കൊക്കോ പൊടി വിതറി അലങ്കരിക്കുക, മുകളില് കുറച്ച് മാങ്ങ കഷ്ണങ്ങള് ചേര്ക്കുക. തണുപ്പിച്ച വിളമ്പാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us