ഇത് സൂപ്പറാ...വൈറലായി ന്യൂഡില്സ് പാനിപൂരി

വീഡിയോയ്ക്ക് കമന്റുമായി നിരവധിപ്പേരാണ് എത്തിയത്

dot image

നോര്ത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായ പാനിപൂരി പലര്ക്കുമൊരു വികാരമാണ്. ആലു മസാലയും ഖട്ട-മീത്ത പാനിയും ഒക്കെ ചേര്ന്ന പാനിപൂരി കഴിക്കുമ്പോള് കിട്ടുന്ന ഫീല് വേറെ തന്നെയാണെന്നാണ് പാനിപൂരി ആരാധകര് പറയുന്നത്.

എന്നാല് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത് ന്യൂഡില്സ് പാനിപൂരിയാണ്. ഫുഡ് വ്ലോഗര് കാശിഷ് ആണ് വീഡിയോ ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തത്. 'നൂഡില്സ് വാല ഗോള് ഗപ്പാ' എന്ന വാചകത്തോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിസ്പി പൂരിയുടെ നടുവില് ഒരു ചെറിയ ദ്വാരം ഉണ്ടാക്കി കടുക് സോസിനോടൊപ്പം ന്യൂഡില്സും ഫില് ചെയ്താണ് ഇത് തയ്യാറാക്കുന്നത്. വളരെ ആസ്വദിച്ചാണ് വ്ലോഗര് പാനിപൂരി കഴിക്കുന്നത്.

വീഡിയോ സോഷ്യല് മീഡിയിയില് വൈറലായതിനു ശേഷം നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ നല്ലതും മോശവുമായ കമന്റുമായി എത്തിയിരിക്കുന്നത്. 'ഗോല്-ഗപ്പേ ഹം ശര്മിന്ദ ഹൈ, തേരേ കാറ്റില് അഭി സിന്ദാ ഹേ (ഗോല് ഗപ്പേ, ഞങ്ങള് ലജ്ജിക്കുന്നു, നിങ്ങളുടെ കൊലപാതകി ഇപ്പോഴും ജീവിച്ചിരിക്കുന്നു),'' ഒരു വിമര്ശനാത്മക ഭക്ഷണ പ്രേമി അഭിപ്രായപ്പെട്ടു. മറ്റൊരാള് നൂഡില് ഗോല് ഗപ്പയെ 'അനാരോഗ്യകരം' എന്ന് വിളിച്ചു. 'നൂഡില്സിനൊപ്പം ആര്ഐപി ഗോല് ഗപ്പ. നിങ്ങള് നിത്യശാന്തിയില് വിശ്രമിക്കട്ടെ,' എന്നാണ് ഒരാള് കമന്റ് ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us