ടേസ്റ്റിയാണ്, ഹെൽത്തിയാണ്; പെട്ടെന്ന് ഉണ്ടാക്കാവുന്ന 8 ബ്രേക്ക്ഫാസ്റ്റുകൾ

എളുപ്പത്തില് തയാറാക്കാവുന്ന എട്ട് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള് പരിചയപ്പെടാം

dot image

പ്രഭാത ഭക്ഷണം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പലപ്പോഴും തിരക്കുകൊണ്ട് പലരും സൗകര്യപൂര്വ്വം ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഒഴിവാക്കാറുമുണ്ട്. എന്നാല് അതത്ര ആരോഗ്യകരമായ കാര്യമല്ല. രാത്രിയില് മണിക്കൂറുകള് ഒന്നും കഴിക്കാതെ, ആ ബ്രേക്കിന് ശേഷം നമ്മള് ശരീരത്തിന് കൊടുക്കുന്ന എനര്ജിയാണ് പ്രഭാതഭക്ഷണം. അതുകൊണ്ട് ഏറ്റവും പോഷകപ്രദമായ ഭക്ഷണം തന്നെ നാം പ്രഭാതഭക്ഷണമായി ഉള്പ്പെടുത്തേണ്ടതുണ്ട്. ബ്രേക്ക്ഫാസ്റ്റ് തയാറാക്കാന് സമയമില്ലാത്തതുകൊണ്ട് ഇനി ആരും അത് കഴിക്കാതെ പോകരുത്. ഇതാ മുതിര്ന്നവര്ക്കും കുട്ടികള്ക്കും ഒരുപോലെ ഗുണപ്രദമായ എളുപ്പത്തില് തയാറാക്കാവുന്ന എട്ട് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്...

ഗ്രില്ഡ് ബനാന സാന്വിച്ച്

ആവശ്യമുളള സാധനങ്ങള്

  • ജാം- ഒരു കപ്പ്

  • ബ്രഡ്- എട്ട് കഷണം

  • പീനട്ട് ബട്ടര്- ഒരു കപ്പ്

  • ഏത്തപ്പഴം- രണ്ടെണ്ണം (വട്ടത്തില് ചെറിയ കഷണങ്ങളായി അരിഞ്ഞത്)

  • ബട്ടര്- നാല് ടേബിള് സ്പൂണ്

തയ്യാറാക്കുന്ന വിധം

ഒരു സോസ്പാനില് ജാം ഇട്ട് ചൂടാക്കി സോസ് പരുവത്തിലാകുമ്പോള് മാറ്റിവയ്ക്കുക. ഒരു ബ്രഡ് കഷണത്തില് അല്പ്പം പീനട്ട് ബട്ടര് പുരട്ടി അതിനുമുകളില് ഏത്തപ്പഴ കഷണങ്ങള് നിരത്തി മറ്റൊരു കഷ്ണം ബ്രഡ്കൊണ്ട് മൂടുക. ഒരു ഫ്രയിംഗ്പാന് ചൂടാക്കി അതില് കുറച്ച് ബട്ടര് ഇട്ട് ഉരുക്കി ബ്രഡ് കഷണങ്ങള് അതിലിട്ട് തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. ബാക്കിവന്ന ബ്രഡ്ഡും ഇതുപോലെ ചെയ്യാം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വച്ചിരിക്കുന്ന ജാം മുകളിലൊഴിച്ച് വിളമ്പാം.

'പപ്പടത്തിൽ പണി കിട്ടില്ല'; 'കള്ളവും ചതിയും' ഇനി 'ആപ്പി'ലാകും

ചീസ് സാന്വിച്ച്

ആവശ്യമുളള സാധനങ്ങള്

  • ബ്രഡ്-രണ്ടെണ്ണം

  • ഉപ്പില്ലാത്ത ബട്ടര്-രണ്ട് ടേബിള്സ്പൂണ്

  • ചീസ് ഗ്രേറ്റ് ചെയ്തത്-കാല് കപ്പ്

  • ടൊമാറ്റോ സോസ്

തയ്യാറാക്കുന്ന വിധം

ഫ്രയിംഗ് പാനിൽ ബട്ടറിട്ട് ചൂടാക്കി ബ്രഡ് കഷണങ്ങള് രണ്ട് വശവും മൊരിച്ചെടുക്കുക. അതിനുമുകളില് ഗ്രേറ്റ് ചെയ്തുവച്ചിരിക്കുന്ന ചീസ് വിതറാം. അതിനുമുകളില് മൊരിച്ചുവച്ചിരിക്കുന്ന മറ്റൊരു കഷണം ബ്രഡ് വച്ച് ഒന്നു കൂടി ചൂടാക്കുക. ഗോള്ഡന് ബ്രൗണ് നിറമാകുമ്പോള് സോസ്പാനില്നിന്ന് മാറ്റി ടൊമാറ്റോ സോസിനൊപ്പം വിളമ്പാം.

കോക്കനട്ട് വിത്ത് നട്ട് സാന്വിച്ച്

ആവശ്യമുള്ള സാധനങ്ങള്

  • ബ്രഡ്- നാല് കഷണം

  • തേങ്ങ ചിരകിയത്- ഒരു കപ്പ്

  • അണ്ടിപ്പരിപ്പ്-നാല് ടേബിള്സ്പൂണ് (ചെറുതായി മുറിച്ചത്)

  • ബട്ടര്-രണ്ട് ടേബിള് സ്പൂണ്

  • വാനില എസന്സ്-രണ്ട് തുള്ളി

  • പഞ്ചസാര- രണ്ട് ടേബിള് സ്പൂണ്

തയ്യാറാക്കുന്ന വിധം

ഒരു ഫ്രയിംഗ് പാനില് ബട്ടര് ചൂടാക്കി തേങ്ങയും അണ്ടിപ്പരിപ്പും പഞ്ചസാരയും ചേര്ത്തിളക്കി പഞ്ചസാര അലിയുമ്പോള് തീ ഓഫ് ചെയ്യുക. ഇതിലേക്ക് വാനില എസന്സ് ചേര്ത്തിളക്കുക. ബ്രഡിന്റെ ഒരു വശത്ത് ഈ കൂട്ട് വച്ച് മറ്റൊരു കഷണംകൊണ്ട് ബ്രഡ്ഡ് കൊണ്ട് മൂടി വിളമ്പാം.

50 രൂപക്ക് ഭക്ഷണം വിറ്റ് ആനന്ദ് മഹീന്ദ്രയുടെ മനസ്സിൽ കയറിപ്പറ്റിയ കച്ചവടക്കാരൻ; കയ്യടി

ഓട്ട്മില് പാന്കേക്ക്

ആവശ്യമുള്ള സാധനങ്ങള്

  • ഓട്ട്സ്-അരക്കപ്പ്

  • പാല്-ഒന്നേമുക്കാല് കപ്പ്

  • മൈദ- ഒരു കപ്പ്

  • പഞ്ചസാര-ഒന്നരക്കപ്പ്

  • ബേക്കിംഗ് പൗഡര്-ഒരു ടീസ്പൂണ്

  • മുട്ട- ഒന്ന്

തയ്യാറാക്കുന്ന വിധം

ഓട്ട്സില് പാലൊഴിച്ച് കുതിരാന് വയ്ക്കുക. ഇതിലേക്ക് ബാക്കി ചേരുവകള് ചേര്ത്ത് നന്നായി മിക്സിയില് അടിക്കുക. ഫ്രയിംഗ് പാന് ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ദോശപോലെ ചുട്ടെടുക്കുക. ജാമിനൊപ്പം വിളമ്പാം.

ആപ്പിള് പാന്കേക്ക്

ആവശ്യമുള്ള സാധനങ്ങള്

  • പാല്-ഒരു കപ്പ്

  • പഞ്ചസാര-മൂന്ന് ടേബിള് സ്പൂണ്

  • മുട്ട-നാലെണ്ണം

  • ബട്ടര്-ഒരു ടേബിള് സ്പൂണ്

  • മൈദ- ഒന്നരക്കപ്പ്

  • എണ്ണ- ആവശ്യത്തിന്

  • ആപ്പിള് കനംകുറച്ച് വട്ടത്തില് അരിഞ്ഞത്-ഒരെണ്ണം

തയ്യാറാക്കുന്ന വിധം

പാലും പഞ്ചസാരയും ചെറുതീയില് ചൂടാക്കുക. പഞ്ചസാര അലിഞ്ഞാല് ഒരു പാത്രത്തിലേക്ക് മാറ്റി അടച്ച് ചൂടാറാന് വയ്ക്കുക. ഇതിലേക്ക് മുട്ട,വെണ്ണ,മൈദ എന്നിവ ചേര്ത്ത് മിക്സ് ചെയ്യുക.ഒരു പാന് ചൂടാക്കി അതിലേക്ക് അല്പ്പം മാവൊഴിച്ച് അതിനുമുകളില് ഒരു ആപ്പിള് കഷ്ണവും വച്ച് വേവിച്ചെടുക്കാം.

സിദ്ദിഖിനെതിരെ നിര്ണായക തെളിവ്: നടി ആരോപണം ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില് തന്നെ

എഗ് സലാഡ്

ആവശ്യമുള്ള സാധനങ്ങള്

  • മുട്ട- നാലെണ്ണം(പുഴുങ്ങിയത്)

  • സവാള- രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)

  • പച്ചമുളക്- രണ്ടെണ്ണം(വട്ടത്തില് അരിഞ്ഞത്)

  • കുരുമുളകുപൊടി- ഒരു ടീസ്പൂണ്

  • ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

മുട്ട ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു പ്ലേറ്റില് നിരത്തി വയ്ക്കുക. സവാളയും പച്ചമുളകും അതിനുമുകളിലിട്ട് ഉപ്പും കുരുമുളകു പൊടിയും മുകളില് വിതറി വിളമ്പാം.

പാസ്ത സലാഡ്

ആവശ്യമുള്ള സാധനങ്ങള്

  • പാസ്ത- രണ്ട് കപ്പ്

  • സവാള- ഒരെണ്ണം(അരിഞ്ഞത്)

  • തക്കാളി- മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)

  • പച്ചമുളക്- നാലെണ്ണം(വട്ടത്തില് അരിഞ്ഞത്)

  • നാരങ്ങാനീര്- കാല് കപ്പ്

  • പഞ്ചസാര- ഒരു ടേബിള് സ്പൂണ്

  • മുളകുപൊടി- ഒരു ടേബിള് സ്പൂണ്

  • ഉപ്പ്- ഒരു നുള്ള്

വെജിറ്റബിള് ഓയില്-അര കപ്പ്

തയ്യാറാക്കുന്ന വിധം

പാസ്ത വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കുക. സവാളയും പച്ചമുളകും തക്കാളിയും ഒന്നിച്ച് യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക് നാരങ്ങാനീര്, പഞ്ചസാര,മുളകുപൊടി, ഉപ്പ്, വെജിറ്റബിള് ഓയില് ഇവ ചേര്ത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന പാസ്ത ഇതിലേക്ക് ചേര്ത്ത് ഇളക്കി വിളമ്പാം.

ബ്രഡ് ഉപ്പുമാവ്

ആവശ്യമുളള സാധനങ്ങള്

  • ബ്രഡ്- അഞ്ച് കഷണം

  • ക്യാരറ്റ്- ഒരെണ്ണം

  • സവാള- ഒരെണ്ണം

  • ബീന്സ്- മൂന്നെണ്ണം

  • തൈര്- കാല്കപ്പ്

  • തേങ്ങ ചിരകിയത്- കാല് കപ്പ്

  • പച്ചമുളക്- ഒന്ന്

  • കടുക്- അര ടീസ്പൂണ്

  • ഉഴുന്നുപരിപ്പ്- അര ടീസ്പൂണ്

  • എണ്ണ- രണ്ട് ടീസ്പൂണ്

  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രഡ് ചതുര കഷണങ്ങളായി മുറിച്ച് ഉടയ്ക്കാതെ തൈരില് കലക്കുക. കാരറ്റ്,ബിന്സ്, പച്ചമുളക്,സവാള നീളത്തില് അരിയുക. ചീനച്ചട്ടിയില് എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ് ,കടുക് പൊട്ടിക്കുക. ഇനി പച്ചക്കറികള് ചേര്ക്കുക. ഉപ്പ് ചേര്ത്ത് കുറഞ്ഞ തീയില് മൂടിവച്ച് പച്ചക്കറികള് വേവിക്കുക. പച്ചക്കറികള് വെന്തുകഴിയുമ്പോള് കുതിര്ത്ത ബ്രഡ് ചേര്ത്തിളക്കി വാങ്ങാം.

dot image
To advertise here,contact us
dot image