'സ്ലോ പോയിസണ്', 'മാങ്ങ ഒഴികെ എല്ലാം ഉണ്ട്'; വൈറലായി മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോ

വിപണികളില് ലഭ്യമാകുന്ന മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോ വൈറല്

dot image

വിപണികളില് പല പായ്ക്കറ്റുകളില് കിട്ടുന്ന മാമ്പഴ ജ്യൂസ് കഴിക്കാത്തവര് വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള ജ്യൂസുകള് നമുക്ക് നല്കുന്ന സന്തോഷത്തെ കുറിച്ചൊക്കെ ആകര്ഷകമായ ക്യാപ്ഷനുകള് നല്കി സെലിബ്രിറ്റികള് അഭിനയിച്ചിട്ടുള്ള മനോഹരമായ പരസ്യങ്ങളും നമ്മള് സ്ഥിരം കാണുന്നതാണ്. ഇപ്പോഴിതാ ഈ മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന പ്ലാന്റില് നിന്നുള്ള ഒരു വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുകയാണ്.

ഒരു മെഷീനിലേക്ക് ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള ഫുഡ് കളറിംഗ്, ഷുഗര് സിറപ്പ്, മറ്റ് രാസവസ്തുക്കള് എന്നിവയില് മഞ്ഞ നിറത്തിലുള്ള ദ്രാവക പദാര്ത്ഥം കലര്ത്തി ഒഴിക്കുന്നതാണ് വീഡിയോയില് കാണാന് സാധിക്കുന്നത്. അതിനു ശേഷം സംസ്കരിച്ച ദ്രാവകം പ്ലാസ്റ്റിക് പേപ്പര് പാക്കറ്റുകളുടെ ടിന്നിലടച്ച് പാക്കറ്റുകളിലാക്കി വയ്ക്കുന്നതാണ് കാണാന് സാധിക്കുന്നത്. 'ടെട്രാ പാക്ക് മാമ്പഴ ജ്യൂസ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഒരാള് കമന്റ് ചെയ്തിരിക്കുന്നത് 'മാമ്പഴ പള്പ്പ് എവിടെ?' എന്നാണ്. മറ്റൊരാള് പറഞ്ഞു, 'മാങ്ങ ഒഴികെ എല്ലാം ഉണ്ട്. മറ്റൊരു കമന്റ് ഇങ്ങനെ, ''സ്ലോ പോയിസണ്'. ''ഈ വീഡിയോ കാരണം ഞാന് ഇനി സ്റ്റോറില് നിന്ന് ജ്യൂസ് വാങ്ങുന്നില്ല,'' ഒരു ഉപയോക്താവ് എഴുതി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us