കൊടും മഴയും, ബ്രേക്ക്ഡൗണായ ബൈക്കും തളർത്തിയില്ല; നടന്നെത്തി സൊമാറ്റോ ഡെലിവറി, നന്ദി പോസ്റ്റുമായി ഉപഭോക്താവ്

പലപ്പോഴും അം​ഗീകരിക്കപ്പെടുകയോ അഭിന്ദിക്കക്കപ്പെടുകയോ ചെയ്യാതെ പോകുന്ന അവരുടെ പ​രിശ്രമത്തെ ഓർമ്മിപ്പിക്കുകയാണ് മുബൈയിലെ ഒരു ഉപഭോക്താവിൻ്റെ ട്വീറ്റ്.

dot image

വെയിലത്തോ മഴയത്തോ വെളിയിലിറങ്ങാൻ ബുദ്ധിമുട്ടിയോ മടിച്ചോ നിൽക്കുന്ന ആളുകൾക്ക് ആ​ഗ്രഹിച്ച ഭക്ഷണം വീട്ടുവാതിൽക്കൽ എത്തിക്കാൻ സഹായിക്കുന്ന ഡെലിവറി പാർട്ടണേർസ് നമ്മുടെ ഓരോത്തരുടെയും ജീവിതത്തെ എത്രത്തോളം എളുപ്പമാക്കിയിട്ടുണ്ട്. എന്നാൽ നമ്മുടെ ഡെലിവറി പാർട്ടണേർസിൻ്റെ ജീവിതം പലപ്പോഴും അത്ര എളുപ്പമല്ല താനും. ഡെലിവെറിയൊന്ന് വൈകിയാൽ മുഖം ചുളിക്കുന്ന കസ്റ്റമേഴ്സും കൃതൃമായ ഡെലിവെറി ചെയ്തിലെങ്കിൽ ഉണ്ടാവുന്ന തൊഴിൽ പ്രശ്നങ്ങളും ഈ പ്രശ്നങ്ങളക്കിടയിൽ നെട്ടോട്ടമോടുന്ന പിന്നാമ്പുറ കഥകളുമുണ്ട് ഡെലിവറി പാർട്ടണേർസിന്. ഇതെല്ലാം തരണം ചെയ്ത് കൃത്യമായി ഡെലിവെറി ചെയതാൽ തന്നെ പലപ്പോഴും ഒരു നന്ദി വാക്കുപോലും പറയാതെ അവർക്ക് മുന്നിൽ കതകടച്ച് പോകുന്നവരാണ് പലരും. പലപ്പോഴും അം​ഗീകരിക്കപ്പെടുകയോ അഭിന്ദിക്കപ്പെടുകയോ ചെയ്യാതെ പോകുന്ന അവരുടെ പ​രിശ്രമത്തെ ഓർമ്മിപ്പിക്കുകയാണ് മുബൈയിലെ ഒരു ഉപഭോക്താവിൻ്റെ ട്വീറ്റ്.

സെപ്തംബർ 25 ന് മുംബൈയിൽ കനത്ത മഴയെയും, വെള്ളക്കെട്ടിനെയും തുടർന്ന് നിരവധി ആളുകളാണ് ബുദ്ധിമുട്ടിയത്. പലയിടങ്ങളിലും താമസക്കാർ ഒറ്റപ്പെടുകയും, ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഈ സമയത്താണ് സൊമാറ്റോ ഡെലിവറി ഏജൻ്റായ റാഹത് അലി ഖാൻ തനിക്ക് ലഭിച്ച ഓർഡറുകളുടെ ഡെലിവറിക്കായി ഇറങ്ങുന്നത്, യാത്രാമധ്യേ അപ്രതീക്ഷിതമായി അയാളുടെ ബൈക്ക് കേടായി എന്നാൽ എത്രയും വേ​ഗം തൻ്റെ കൈയിലെ 2 ഓർഡറുകൾ കൃത്യമായി എത്തിക്കുകയെന്നതിലായിരുന്നു റാഹത്തിൻ്റെ ശ്രദ്ധ. ഭക്ഷണം എത്തിക്കാൻ നഗരത്തിലെ വെള്ളക്കെട്ടുള്ള തെരുവുകളിലൂടെ നടന്നാണ് റാഹത് ഡെലിവറി നടത്തിയത്. ഇത്തരത്തിൽ ഒന്നല്ല, രണ്ട് ഓർഡറുകളാണ് റാഹത് കാൽനടയായി പോയി ഡെലിവർ ചെയ്‌തത്.

റാഹത്ത് ഭക്ഷണം എത്തിച്ചുകൊടുത്ത ഉപഭോക്താക്കളിലൊരാളായ സ്വാതി മിത്തൽ ആണ് റാഹത്തിൻ്റെ കർത്തവ്യ ബോധത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

'ഞങ്ങൾ ഭക്ഷണം സൊമാറ്റൊയിൽ നിന്ന് ഓർഡർ ചെയ്തിരുന്നു, പക്ഷെ റാഹത്തിൻ്റെ ബൈക്ക് കേടായി. ആ മനുഷ്യൻ രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിലേക്ക് നടന്ന് പോയാണ് ഭക്ഷണം ഡെലിവറി ചെയതത്. നനഞ്ഞൊഴുകിയാണദ്ദേഹം ഡെലിവറി നടത്തിയത്. ഞങ്ങളുടെ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കിക്കൊണ്ട്, കനത്ത മഴയിൽ തെരുവിലിറങ്ങുന്ന ഡെലിവറി ജീവനക്കാരെ നമ്മൾ ശരിക്കും പിന്തുണയ്ക്കണം. അതൊരു പദവിയാണ്! നന്ദി രാഹത്ത്', തൻ്റെ ഓർഡറിൻ്റെ സ്‌ക്രീൻഷോട്ടുകൾക്കൊപ്പമുള്ള പോസ്റ്റിൽ മിത്തൽ പറഞ്ഞു.

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ റാഹത്തിനെ പറ്റിയുള്ള പോസ്റ്റിനെ അഭിനന്ദിച്ചപ്പോൾ, മറ്റ് ചിലർ തീവ്രമായ കാലാവസ്ഥയിൽ ഭക്ഷണം ഓർഡർ ചെയ്യേണ്ടത് ആവശ്യമാണോ എന്ന് ചോദ്യവും ഉയർത്തിയിരുന്നു. കടുത്ത മഴയെത്തുടർന്ന് മുബൈയിൽ വാഹന ഗതാഗതവും റെയിൽ ഗതാഗതവും തടസ്സപ്പെടുകയും ട്രെയിനുകൾ നിർത്തിയിടുകയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. പക്ഷെ റാഹത് അലി ഖാനെപ്പോലുള്ള ഡെലിവറി ഏജൻ്റുമാർക്ക് ഇത് അവരുടെ ​ജീവിതത്തിലെ സാധാരണമായ ഒരു ദിവസം മാത്രമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us