തെരുവ് കച്ചവടക്കാർ തിരിച്ചറിയൽ രേഖ പ്രദർശിപ്പിക്കണം; ഉത്തർപ്രദേശിന് പിന്നാലെ നിയന്ത്രണം കർശനമാക്കി ഹിമാചലും

സംസ്ഥാനത്തെ ഭക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ, ഉടമസ്ഥർ, മാനേജർമാർ എന്നിവരുടെ പേരും വിലാസവും പ്രദർശിപ്പിക്കണമെന്നത് നേരത്തെ ഉത്തർപ്രദേശും നിർബന്ധമാക്കിയിരുന്നു

dot image

തെരുവ് കച്ചവടക്കാർ അവരുടെ തിരിച്ചറിയൽ രേഖ പ്രദർശിപ്പിക്കുന്നത് നിർബന്ധിതമാക്കി ഹിമാചൽപ്രദേശ് സർക്കാർ. ഷിംലയിൽ മാധ്യമങ്ങളോട് സംസാരിക്കവെ തെരുവ് ഭക്ഷണത്തിൻ്റെ ശുചിത്വ നിലവാരത്തെക്കുറിച്ചും അനുബന്ധ പ്രശ്‌നങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് പുതിയ തീരുമാനത്തേക്കുറിച്ച് വ്യക്തമാക്കിയത്. 'ആളുകൾ അവരുടെ ആശങ്കകളും സംശയങ്ങളും പ്രകടിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശുചിത്വമുള്ള ഭക്ഷണം വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ വഴിയോര കച്ചവടക്കാരും അവരുടെ പേരും ഐഡിയും പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർ', എന്നായിരുന്നു വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എല്ലാ വഴിയോര കച്ചവടക്കാരും അവരുടെ പേരും ഐഡിയും പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാക്കിയ യുപിടേതിന് സമാനമായ നയം നടപ്പിലാക്കുമെന്നും വീരേന്ദ്ര സിങ് കൂട്ടിച്ചേർത്തിരുന്നു.

തെരുവ് വെൻഡിംഗ് കമ്മിറ്റി മുഖേന ഐഡി കാർഡുകൾ നിർമ്മിക്കുകയും നൽകുകയും ചെയ്യുമെന്നും അതിൽ വെണ്ടർമാരുടെ രജിസ്ട്രേഷൻ നമ്പറും പ്രധാന വിവരങ്ങളും അടങ്ങിയിരിക്കുമെന്നും വിക്രമാദിത്യ സിങ്ങ് വ്യക്തമാക്കി.

പൊതുമരാമത്ത് നഗരവികസന, മുനിസിപ്പൽ കോർപ്പറേഷനുമായി നടത്തിയ സംയുക്ത യോഗത്തിലാണ് നിർദേശം പുറപ്പെടുവിച്ചതെന്ന് നേരത്തെ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. 'ഹിമാചൽ പ്രദേശിൽ, എല്ലാ റസ്റ്റോറൻ്റുകളിലും ഫാസ്റ്റ് ഫുഡ് സ്റ്റാളുകളിലും ഉടമയുടെ ഐഡി പ്രദർശിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

സംസ്ഥാനത്തെ ഭക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ, ഉടമസ്ഥർ, മാനേജർമാർ എന്നിവരുടെ പേരും വിലാസവും പ്രദർശിപ്പിക്കണമെന്നത് നിർബന്ധമാക്കിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുന്നതിനൊപ്പം പാചകക്കാരും വെയിറ്റർമാരും മാസ്കുകളും കയ്യുറകളും ധരിക്കണമെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചിരുന്നു. അടുത്ത കാലത്തായി ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ശുചിത്വത്തിൻ്റെ അഭാവത്തെക്കുറിച്ചും നിരവധി ആശങ്കാജനകമായ സംഭവങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടികൾ പ്രഖ്യാപിച്ചതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us