ആവശ്യമുള്ള സാധനങ്ങള്‍
കുതിര്‍ത്ത പച്ചരി- 1 /2 കപ്പ്
തേങ്ങ ചിരവിയത്- 1 /2 കപ്പ്
പഞ്ചസാര- 1/2 ടേബിള്‍ സ്പൂണ്‍
യീസ്റ്റ്-1/2 ടീസ്പൂണ്‍
ഉപ്പ് - രുചിയ്ക്ക് അനുസരിച്ച്
വെളിച്ചെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങയും പച്ചരിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് നാല് മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കുക. ശേഷം ഇതിലേക്ക് ഉപ്പ് ചേര്‍ത്തിളക്കി ദോശക്കല്ലില്‍ എണ്ണപുരട്ടി ചുട്ടെടുക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി അല്ലെങ്കില്‍ ബസുമതി അരി - 3/4 കപ്പ്(രണ്ട് മണിക്കൂര്‍ കുതിര്‍ത്തത്)
ചോറ് - 1/4 കപ്പ്
ശര്‍ക്കര - 200 ഗ്രാം(ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക)
സോഡാപ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒടു ടേബിള്‍ സ്പൂണ്‍
തേങ്ങാക്കൊത്ത് - 1/4 കപ്പ്
ചുവന്നുള്ളി- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
അരി രണ്ടായി പകുത്ത് അതില്‍ പകുതി ഭാഗം നന്നായി അരയ്ക്കുക. ബാക്കി പകുതി തരിതരിപ്പായി അരിയ്ക്കുക. ഇതിലേക്ക് ചോറും അരച്ച് ചേര്‍ക്കാം. ശേഷം ശര്‍ക്കര ഉരുക്കിയതും ചേര്‍ത്ത് ഇളക്കിയോജിപ്പിച്ചുവയ്ക്കാം. വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചുവന്നുള്ളിയും മൂപ്പിച്ചതും മാവില്‍ചേര്‍ത്തിളക്കി ഈ മാവ് ഇളക്കി അടുപ്പില്‍വച്ച് ചൂടാക്കി വെന്ത്പോകാതെയെടുക്കുക. പിന്നീട് ഇത് കുക്കറില്‍ ഒഴിച്ച് മൂടിവയ്ക്കുക. കുക്കര്‍ അടച്ച് വിസിലിടാതെ 3-5 മിനിറ്റ് കൂടിയ ചൂടിലും 35 മിനിറ്റ് കുറഞ്ഞതീയിലും വേവിക്കുക. മുറിച്ച് വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കരിക്ക് അല്ലെങ്കില്‍ അധികം മൂക്കാത്ത തേങ്ങ - 1 എണ്ണം(നീളത്തില്‍ ഒരേ കനത്തില്‍ അരിഞ്ഞത്)
ഉലുവ - 1 ടീസ്പൂണ്‍
വട്ടത്തിലരിഞ്ഞ ചുവന്നുള്ളി - 2 എണ്ണം
ഉണക്കമുളക് - 2 എണ്ണം
കറിവേപ്പില - കുറച്ച്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - 1/2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് രണ്ടായി പിളര്‍ന്നത് - 4 എണ്ണം
ചുവന്നുള്ളി - 6 അല്ലി
കറിവേപ്പില - കുറച്ച്
കാശ്മീരി മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കുടംപുളി - 1 അല്ലി
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടി ചൂടായി കഴിയുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ഉലുവ പൊട്ടിക്കുക. ശേഷം കടുക് പൊട്ടിച്ച് ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് രണ്ട് വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റാം. ശേഷം നീളത്തില്‍ അരിഞ്ഞുവച്ചിരിക്കുന്ന ചുവന്നുള്ളിയും പച്ചമുളകും വഴറ്റുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത്് വഴറ്റാം.
രണ്ട് ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാത്രത്തിലെടുത്ത് കുറച്ച് ചൂടുവെള്ളം ഒഴിച്ച് പേസ്റ്റ് പോലെയാക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വഴന്ന ശേഷം അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് വെള്ളം വലിഞ്ഞ് എണ്ണതെളിഞ്ഞ് വരുമ്പോള്‍ ഇതിലേക്ക് കുറച്ച് വെള്ളവും കുടംപുളിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇനി കരിക്ക് ചേര്‍ത്ത് തീ കുറച്ച് മൂടിവച്ച് കരിക്ക് വേകുന്നതുവരെ അടുപ്പില്‍ വയ്ക്കാം. അടുപ്പില്‍നിന്നിറക്കി ചൂടോടെതന്നെ കറിവേപ്പില ചേര്‍ത്ത് മൂടിവയ്ക്കാം.