ഇന്ന് ഒക്ടോബർ 1, വേൾഡ് കോഫീ ഡേ
കയ്ഫെ, കേഫി, കഫെ, കഫീ, കോഫീ എന്നിങ്ങനെ വ്യത്യസ്ഥ പേരുകൾ ഉള്ള നമ്മുടെ സ്വന്തം കാപ്പിയെ പറ്റി നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം പറഞ്ഞ് തരട്ടെ......
നമ്മൾ ഈ വെള്ളം തിളപ്പിച്ച് കുറച്ച് കാപ്പിപൊടി ഇട്ട് വേണേൽ കുറച്ച് പഞ്ചസാരയും ചേർത്ത് തിളപ്പിച്ചെടുത്ത് കുടിക്കുന്ന കാപ്പിയുടെ വില 25,000 രൂപ വരെയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ഒരു കാപ്പിയുണ്ട്. അങ്ങ് ദൂരെ ഇൻഡോനേഷ്യയിൽ നിന്ന് വന്ന ലോകത്തിലെ ഏറ്റവും വില കൂടിയ കോപ്പി……
ഒരു കാപ്പിക്ക് ഇത്രയും വില എന്നൊക്കെ ചിന്തിക്കുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, ഈ കാപ്പി വെറും കാപ്പി അല്ല…കാപ്പിയുടെ ഉൽപാദന രീതിയാണ് ഇതിനെ ഇത്രമാത്രം വിലപിടിപ്പുള്ളതാക്കുന്നത്. ഇന്തോനേഷ്യയിലെ പാം സിവെറ്റ് വിഭാഗത്തിൽ പെട്ട കരിപൂച്ചകളുടെ വിസർജ്യത്തിലൂടെ പുറന്തള്ളുന്ന കാപ്പിക്കുരുവിൽ നിന്നാണ് ഈ കാപ്പി ഉണ്ടാക്കിയെടുക്കുന്നത്.
കേൾക്കുമ്പോൾ കുറച്ച് അറപ്പ് ഒക്കെ തോന്നുമെങ്കിലും വിഷമിക്കേണ്ട. പ്രോസസ്സിംഗ് സമയത്ത് കാപ്പിക്കുരുവിന്‍റെ പുറത്തെ തോട് മാറ്റി ബാക്കിയുള്ള ബീൻസ് വറുത്താണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് വൃത്തിയുടെ കാര്യത്തിൽ ആരും വിഷമിക്കണ്ട..
ഇൻഡോനേഷ്യയിലെ വെസ്റ്റ് ജാവയിലെ പംഗലെംഗൻ ഹൈലാൻഡ്‌സിൽ നിന്നാണ് ആദ്യമായി ഇത്തരത്തിൽ കാപ്പി കുരു ഉത്പാദിക്കാൻ തുടങ്ങിയത്. പിന്നീട് നമ്മുടെ ഇന്ത്യയിലും എത്തിയ കോപ്പി ലുവാക്കിന് ആരാധകർ ഏറെയാണ്. ചോക്ലേറ്റിൻ്റെ രുചിയുള്ള ഈ കാപ്പിയുടെ മണം പലരെയും ആകർഷിക്കുന്നതാണ്. ഇത്തരത്തിൽ ഉത്പാദിക്കുന്നതാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട് കോപ്പി ലൂവാക്കിന്. വിലയുടെ കാര്യം ഒന്ന് മാറ്റി നിർത്തിയാൽ ദ ബെസ്റ്റ് കാപ്പി എന്ന വേണം കോപ്പി ലൂവാക്കിനെ വിശേഷിപ്പിക്കാൻ…