വാ നമുക്കൊരു കാപ്പി കുടിക്കാം!

"Coffee, Your Daily Ritual, Our Shared Journey, എന്നതാണ് ഇത്തവണത്തെ കോഫി ഡേ തീം!

dot image

ഒക്ടോബർ‌ 1, വേൾഡ് കോഫി ഡേ ആണ്. കോഫി ലൗവേഴ്സിന് കാപ്പി ഒരു പാനീയം മാത്രമല്ല അവരുടെ ദൈനംദിന ജീവിതത്തിൽ‌ ഒഴിവാക്കാനാവാകാത്ത വൈകാരികതയാണ്. "Coffee, Your Daily Ritual, Our Shared Journey, എന്നതാണ് ഇത്തവണത്തെ കോഫി ഡേ തീം!

ലോകമെമ്പാടും കാപ്പിയുടെ പ്രചാരം വർധിപ്പിക്കാനും കാപ്പി കർഷകരെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടാണ് കോഫി ഡേ ആഘോഷിക്കുന്നത്. 2000ങ്ങളുടെ തുടക്കത്തിൽ തന്നെ കോഫി ഡേ ആഘോഷിച്ച് തുടങ്ങിയിരുന്നെങ്കിലും 2015ലാണ് അതിനൊരു ഔദ്യോ​ഗികമാനം കൈവന്നത്. ഇറ്റലിയിലെ മിലാനിൽ ഇന്റർനാഷണൽ കോഫി ഓർ​ഗനൈസേഷൻ നടത്തിയ യോ​ഗത്തിലാണ് തീരുമാനമായത്. അന്ന് മുതൽ ലോകമെമ്പാടുള്ള 77 രാജ്യങ്ങളിൽ കോഫി ഡേ ആഘോഷിച്ചു വരുന്നു.

കോഫി ഡേ ആഘോഷിക്കുന്നതിന് വിവിധ കാരണങ്ങൾ ഉണ്ട്

സാംസ്കാരിക ഘടകങ്ങൾ: കാപ്പി വെറുമൊരു പാനീയമല്ല. സാമൂഹിക ബന്ധവും ആളുകൾക്കിടയിലെ സൗഹൃദവും വളർത്തുന്ന ഒരു വൈകാരികത കൂടിയാണ്. എത്യോപ്യയിലെ പരമ്പരാ​ഗത കാപ്പിസൽക്കാരങ്ങൾ മുതൽ പാരീസിലെ ആഘോഷിക്കപ്പെടുന്ന കഫേകൾ വരെ നീളുന്ന സാംസ്കാരിക ചരിത്രമാണ് കാപ്പിയുടേത്.

സാമ്പത്തിക ഘടകം: ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർ​ഗം നൽകുന്ന ഒന്നാണ് കാപ്പി. വിവിധ കാപ്പി വ്യവസായ മേഖലകൾ ലോകസാമ്പത്തിക മേഖലയിൽ‌ ചെറുതല്ലാത്തൊരു പങ്ക് വഹിക്കുന്നുണ്ട്. കാപ്പി കർഷകരിൽ നിന്ന് ഉപഭോക്താവിലേക്ക് വിവിധ രൂപത്തിലുള്ള കാപ്പിയായി എത്തുന്നതുവരെയുള്ള പ്രക്രിയകളെ സുതാര്യവും നീതിയുക്തവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർ‌നാഷണൽ കോഫി ഓർ​ഗനൈസേഷൻ പ്രവർത്തിക്കുന്നത്.

പാരിസ്ഥിതിക ഘടകം: ലോകമെമ്പാടുമുള്ള കാപ്പികൃഷി നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും കോഫി ഡേ ഓർമ്മിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും വനനശീകരണവുമൊക്കെ കാപ്പിവ്യവസായമേഖലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image