നിങ്ങളുടെ അടുക്കളയിലെ മഞ്ഞൾ പൊടി ശുദ്ധമാണോ? എങ്ങനെ തിരിച്ചറിയാം

ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റുകൾ അടിങ്ങിയിട്ടുള്ള മഞ്ഞൾപൊടിയിൽ ഒരുപാട് ആരോ​ഗ്യ ഗുണങ്ങളുമുണ്ട്

dot image

നമ്മൾ ഇന്ത്യക്കാർക്ക് മഞ്ഞൾപ്പൊടി വിട്ട് ഒരു കളിയും ഇല്ലല്ലോ. എന്ത് കറി വെച്ചാലും അതിലെല്ലാം മഞ്ഞൾപ്പൊടി മസ്റ്റ് അല്ലേ. മഞ്ഞൾപ്പൊടി ഉപയോ​ഗിക്കാതെ ഒരു കറി നമ്മൾ ഉണ്ടാക്കുമോ എന്നും സംശയമാണ്. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ള മഞ്ഞൾപ്പൊടിയിൽ ഒരുപാട് ആരോ​ഗ്യ ഗുണങ്ങളുമുണ്ട്. എന്നാൽ നമ്മൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഈ മഞ്ഞൾപ്പൊടി എത്ര മാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

മഞ്ഞൾ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് കേരളത്തിലെ കാലാവസ്ഥ. അതുകൊണ്ട് തന്നെ ആവശ്യത്തിന് മഞ്ഞൾ കൃഷി ചെയ്ത് എടുത്ത് ഒരു വർഷത്തിനു ശേഷം അവ വിളവെടുക്കാവുന്നതാണ്. ഗുണത്തോടൊപ്പം മഞ്ഞൾ സൂക്ഷിക്കുന്നതിലും പ്രാധാന്യമുണ്ട്. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ മഞ്ഞൾപ്പൊടി വളരെ പെട്ടെന്ന് കേടുപിടിക്കും. നല്ലതുപോലെ എയർടൈറ്റ് ഉള്ള കണ്ടെയ്നറിൽ വേണം എപ്പോഴും മഞ്ഞൾപൊടി സൂക്ഷിക്കാം. ആൻ്റിബാക്ക്റ്റീരിയൽ ​ഗുണങ്ങൾ ഉണ്ടെങ്കിലും ചില പ്രാണികൾ മഞ്ഞളിലേക്ക് അടുക്കാൻ സാധ്യതയുണ്ട്.

നിങ്ങളുടെ അടുക്കളയിലെ മഞ്ഞൾപ്പൊടിയിൽ മായം കലർന്നിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം

മഞ്ഞൾപ്പൊടിയിൽ കൃത്രിമ നിറങ്ങൾ, മെറ്റാനിൽ മഞ്ഞ, ലെഡ് ക്രോമേറ്റ്, ചോക്ക് പൊടി, കാട്ടു മഞ്ഞൾ എന്നിങ്ങനെയുള്ള മായം ചേർക്കാറുണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള ചില ലളിതമായ പരിശോധനകൾ ഇതാ.

ലീഡ് ക്രോമേറ്റ് ടെസ്റ്റ്

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തുക. പൊടി അടിയിൽ അടിഞ്ഞുകൂടുകയും വെള്ളം ഇളം മഞ്ഞനിറമാവുകയും ചെയ്താൽ മഞ്ഞൾ ശുദ്ധമാണ്. മായം കലർന്ന മഞ്ഞൾ വെള്ളത്തിന് കടുത്ത മഞ്ഞനിറം നൽകും.

മെറ്റാനിൽ ടെസ്റ്റ്

ഒരു ടെസ്റ്റ് ട്യൂബിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ഇട്ട് കുറച്ച് തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ശേഷം നന്നായി കുലുക്കുക. മിശ്രിതം പിങ്ക് നിറമാകുകയാണെങ്കിൽ, ഇത് മെറ്റാനിലിൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നു, ഇത് ഭക്ഷ്യവിഷബാധ, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും.

സ്റ്റാർച്ച് ടെസ്റ്റ്

നന്നായി തിളയ്ക്കുന്ന വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് അതിലേയ്ക്ക് ഒരു തുള്ളി അയോഡിൻ ലായനി കൂടി ചേർക്കുക. മിശ്രിതം നീലയായി മാറുകയാണെങ്കിൽ സ്റ്റാർച്ച് ഉണ്ട് എന്ന് അർത്ഥം.


Content Hightlight: Is the turmeric powder in your kitchen pure?

dot image
To advertise here,contact us
dot image