നമ്മുടെ പോര്‍ക്ക് വിന്ദാലൂ, ആഹാ അന്തസ്സ്! ടേസ്റ്റ് അറ്റ്ലസിൽ മുന്‍നിരയില്‍ ഇന്ത്യയുടെ സ്വന്തം വിഭവം

4.4 റേറ്റിംഗോടെ 13-ാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം വിന്ദാലു

dot image

ഗോവൻ ശൈലിയിലുള്ള ഒരു ജനപ്രിയ കറിയാണ് നമ്മുടെ സ്വന്തം വിന്ദാലു. ചുവന്ന മുളക്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ പേസ്റ്റ് ആക്കി മാ​രിനേറ്റ് ചെയ്ത് പന്നി ഇറച്ചിയിൽ ചേർത്ത് യോജിപ്പിച്ച് അൽപ്പം വിനാ​ഗിരിയും ചേർത്താൽ പോര്‍ക്ക് വിന്ദാലു റെഡി. അത്തരത്തിലുള്ള, നമ്മൾ ഇന്ത്യക്കാരുടെ സ്വന്തം വിന്ദാലുവിനാണ് ഇപ്പോൾ ലോകപ്രശസ്തം അം​ഗീകാരം ‌ലഭിച്ചിരിക്കുന്നത്. പ്രശസ്ത ട്രാവൽ ​ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്ത് വിട്ട പട്ടിക പ്രകാരം 4.4 റേറ്റിംഗോടെ 13-ാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം വിന്ദാലു. ഗൈഡിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രമിലൂടെയാണ് ലോകത്തിലെ ഏറ്റവും മികച്ച 50 പന്നിയിറച്ചി വിഭവങ്ങളുടെ പേര് പുറത്ത് വിട്ടത്. 2024 ഒക്ടോബർ 6-ന് പുറത്തുവിട്ട പട്ടികയ്ക്ക് ഇതിനകം 7.4k-ലധികം ലൈക്കുകളും നൂറുകണക്കിന് കമൻ്റുകളും ലഭിച്ചു.

കൊളംബിയയിൽ നിന്നുള്ള ലെച്ചോനക്ക ഒന്നാം സ്ഥാനം

മെക്‌സിക്കോയിൽ നിന്നുള്ള കാർണിറ്റാസ് രണ്ടാം സ്ഥാനം

പ്യൂർട്ടോറിക്കോയിൽ നിന്നുള്ള പെർണിൽ മൂന്നാം സ്ഥാനം

മെക്സിക്കോയിൽ നിന്നുള്ള ഗ്രിംഗാസ് നാലാം സ്ഥാനം

മെക്‌സിക്കോയിൽ നിന്നുള്ള ടാക്കോസ് അൽ പാസ്റ്ററിനാണ് അഞ്ചാം സ്ഥാനം

എന്നിവയാണ് ആദ്യത്തെ സ്ഥാനക്കാർ.

ടേസ്റ്റ് അറ്റ്‌ലസ് കൊണ്ടുവന്ന ഒരേയൊരു ലിസ്റ്റ് ഇതല്ല. അടുത്തിടെ ബട്ടർ ഗാർലിക് നാൻ, മുർഗ് മഖാനി, ടിക്ക, തന്തൂരി എന്നിവ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും മികച്ച വിഭവങ്ങളുടെയും പാചകരീതികളുടെയും ഒരു ലിസ്റ്റും ഇതിന് മുൻപ് ടേസ്റ്റ് അറ്റ്‌ലസ് പങ്കുവെച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഇന്ത്യൻ വിഭവങ്ങളായ ബട്ടർ ഗാർലിക് നാൻ 7-ാം സ്ഥാനത്തും മുർഗ് മഖാനി 43-ാം സ്ഥാനത്തും ടിക്ക 47-ാം സ്ഥാനത്തും തന്തൂരി കുക്കിംഗ് 48-ാം സ്ഥാനത്തും എത്തിയിരുന്നു.

Content Highlights: India's Vindaloo Among 50 Best Pork Dishes In The World, As Per Taste Atlas

dot image
To advertise here,contact us
dot image