പുതിയതായി എന്ത് പരീക്ഷിച്ചാലും അത് ആരാധകരുമായി പങ്കിടുന്ന ഒരു ശീലമുണ്ട് രശ്മിക മന്ദാനക്ക്. രശ്മിക പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് രശ്മിക നല്ലൊരു ഭക്ഷണപ്രിയയാണെന്നത് ആരാധകർക്കെല്ലാം അറിയാവുന്ന ഒരു രഹസ്യമാണ്. ഭക്ഷണം കഴിക്കുന്നതിൻ്റെയും പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നതിൻ്റെയും ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്.
അടുത്തിടെ രശ്മിക കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ നിന്ന് രശ്മിക കഴിച്ച ഒരു വിഭവത്തെ കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. പോയ സ്ഥലത്തെക്കുറിച്ചും കഴിച്ച ഭക്ഷണത്തെക്കുറിച്ചും നിരവധി ചിത്രങ്ങൾ രശ്മിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.
കൊച്ചിയിലെ @frenchtoastindia എന്ന കഫേയിൽ നിന്ന് കഴിച്ച ഫ്രഞ്ച് ടോസ്റ്റിലാണ് രശ്മിക വീണുപോയത്. ഫ്രഞ്ച് ടോസ്റ്റ് ഓർഡർ ചെയ്തിട്ട് ഒരു എസ്പ്രസ്സോ കാപ്പുച്ചിനോ കുടിച്ചിരിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. "മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, മധുരമുള്ള ആളുകൾ. ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്തിനെന്നാൽ ഈ നഗരത്തിലുള്ളവർക്കും ഇത് പരീക്ഷിക്കാൻ വേണ്ടിയാണ്". എന്നായിരുന്നു രശ്മിക പോസ്റ്റിനൊപ്പം എഴുതിയത്.
ചേരുവകൾ
ഗോതമ്പ് ബ്രെഡ് - 2 മുതൽ 3 വരെ കഷ്ണങ്ങൾ
മുട്ട - 1
പഞ്ചസാര - 1 ടീസ്പൂൺ
പാൽ - 1/3 കപ്പ്
ഉപ്പ് - ഒരു നുള്ള്
Content Highlights: Rashmika Mandanna tastes Delicious French Toast In Kerala from kochi