എരിഞ്ഞ് പുകഞ്ഞ് നേടിയ ഗിന്നസ് റെക്കോർഡ്!; ഒരു കിലോ 'ഹോട്ട് സോസ്' അകത്താക്കിയത് മൂന്ന് മിനുട്ടിൽ

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ മൈക്ക് ജാക്കിന്റെ ഈ അസാമാന്യ പ്രകടനത്തിന്റെ വീഡിയോ ഉണ്ട്

dot image

നല്ല എരിവുള്ള സോസ് വാരിവലിച്ച് കഴിക്കുമ്പോൾ നമ്മുടെയൊക്കെ അവസ്ഥ എന്തായിരിക്കും? കണ്ണിൽ നിന്ന് ഒരുവഴിക്ക് വെള്ളം ഒഴുകും, വയർ എരിച്ചിലാകട്ടെ മറ്റൊരു വഴിക്ക്. അങ്ങനെ മൊത്തത്തിൽ ശരീരം തീപിടിച്ച് പൊള്ളുന്ന ഫീൽ ആയിരിക്കുമല്ലെ? എന്നാൽ കനേഡിയൻ യൂട്യൂബറായ മൈക്ക് ജാക്കിന് ഇതെല്ലാം സിമ്പിൽ കാര്യമാണ്. കക്ഷി ഗിന്നസ് റെക്കോർഡിനായി അകത്താക്കിയത് 1 കിലോ എരിയുള്ള ഹോട്ട് സോസാണ്, അതും വെറും മൂന്ന് മിനുട്ടിൽ !

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ മൈക്ക് ജാക്കിന്റെ ഈ അസാമാന്യ പ്രകടനത്തിന്റെ വീഡിയോ ഉണ്ട്. ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കുപ്പി സോസ് മൈക്ക് ചുമ്മാ ഒഴിക്കുകയാണ് ആദ്യം. എന്നിട്ട് സൂപ്പ് കുടിക്കുന്നത് പോലെ സിംപിളായി, നല്ല എരിയുള്ള സോസ് അകത്താക്കുന്നു. വീഡിയോ കാണുന്നവരുടെ ഉള്ളിൽ ഒരു ആന്തലൊക്കെ ഉണ്ടാകുമെങ്കിലും മൈക്കിന് അതൊന്നുമില്ല !

എങ്ങനെ ഇത്രയും സോസ് ഒറ്റയടിക്ക് അകത്താക്കിയെന്ന് ചോദിച്ചപ്പോൾ 'പംപ്കിൻ പൈ' ആണെന് വിചാരിച്ചാണ് കഴിക്കുക എന്നായിരുന്നു മൈക്കിന്റെ മറുപടി. എരിയുള്ള ഭക്ഷണങ്ങൾ തനിക്ക് ഒരു വിഷയമേയല്ലെന്നും, അവ കഴിച്ചിട്ട് തനിക്ക് ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും മൈക്ക് പറയുന്നു. ഒരുപടി കൂടി കടന്ന് ഇതായിരിക്കും എന്റെ സൂപ്പർപവർ എന്നും മൈക്ക് തമാശയായി പറയുന്നുണ്ട്.

മൈക്കിന്റെ ഈ 'സാഹസിക' വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് ഇടം പിടിച്ചിരിക്കുന്നത്. കാണുമ്പോൾ തന്നെ കണ്ണ് വേദനിക്കുന്നുവെന്നും, വായ്ക്ക് തീപിടിച്ചത് പോലെ തോന്നുന്നുവെന്നും ചിലർ പറയുന്നുണ്ട്. ചിലർ ഒരുപടി കൂടി കടന്ന് മൈക്ക് 'ഗോസ്റ്റ് പേപ്പർ സോസ്' പരീക്ഷിക്കണമെന്നും പറയുന്നുണ്ട്. എന്തായാലും മൈക്കിന്റെ ഈ ഹോട്ട് സോസ് തീറ്റയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ 'ചൂടൻ ഹിറ്റ്' ആയിക്കഴിഞ്ഞു.

Content Highlights: Man engulfs two bottles of spicy hot sauce in three minutes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us