'ചീസ് അംഗുരി' വീഡിയോ വൈറൽ; കഴിച്ചാല്‍ കൂടെ ഹാര്‍ട്ട് അറ്റാക്ക് ഫ്രീയെന്ന് സോഷ്യൽ മീഡിയ

സൂറത്തിലെ ഒരു തെരുവോര ഭക്ഷണശാലയില്‍ ചീസ് സബ്ജി തയാറാക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ചാണ് സോഷ്യല്‍മീഡിയ രംഗത്ത് വന്നിരിക്കുന്നത്

dot image

ഇന്ത്യയിലെ തെരുവോരങ്ങളില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ എപ്പോഴും അവയുടെ രുചികൊണ്ടും വൈവിധ്യം കൊണ്ടും പ്രശസ്തമാണ്. ഇന്നത്തെക്കാലത്ത് പല വിധത്തിലുള്ള രുചികള്‍ അറിയാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവരാണ് പലരും. ഭക്ഷണ വൈവിധ്യങ്ങളെക്കുറിച്ചുള്ള വീഡിയോകളും പാചകക്കുറിപ്പുകളുമെല്ലാം നിമിഷങ്ങള്‍ക്കകംതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നു.

അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്താണെന്നല്ലേ?. ചീസ് ഇഷ്ടമുള്ളവരും ചീസ് ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം കഴിക്കുന്നവരുമൊക്കെ നമ്മുടെയിടയിൽ ധാരാളമാണ്. എന്നാല്‍ സൂറത്തിലെ ഒരു പാചകക്കാരന്‍ പച്ചക്കറിക്ക് പകരം സബ്ജിയുണ്ടാക്കുന്നത് ചീസ് ഉപയോഗിച്ചാണത്രേ. 'ചീസ് അംഗുരി' എന്ന ഈ വിഭവം ചീസ് ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചാണ് തയാറാക്കുന്നത്. സാധാരണ ചീസ് പ്രേമികള്‍ പോലും ഈ വിഭവം കഴിക്കാന്‍ ഒന്ന് മടിക്കും. വീഡിയോ കണ്ട നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ അതൃപ്തി അറിയിച്ചിരിക്കുന്നത്.

ചീസ് കട്ടകള്‍ ചെറിയ സമചതുര കഷണങ്ങളായി മുറിച്ചാണ് ഈ സബ്ജി ഉണ്ടാക്കാന്‍ തുടങ്ങുന്നത് തന്നെ. ബട്ടര്‍ പുരട്ടിയ പാത്രത്തിലേക്ക് ക്രീം ഗ്രേവി ഒഴിച്ച് അതിന് മുകളില്‍ ചീസ് ഗ്രേറ്റ് ചെയ്തിടും. അതിനുമുകളില്‍ ചീസ് കട്ടകള്‍ നിരത്തി മുകളില്‍ ക്രീം ഒഴിച്ചാണ് വിളമ്പുന്നത്. ചീസ് അംഗുരി എന്ന് വിളിക്കുന്ന ഈ വിഭവം ഗുജറാത്തിലെ സൂറത്തിലെ സായിനാഥ് ചീസ് അംഗുരി എന്ന ഭക്ഷണശാലയിലാണ് ലഭിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം 11.2 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.കൂടാതെ ആയിരക്കണക്കിന് ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒട്ടുമിക്ക ആളുകളും ഈ വിഭവത്തിനെ വിമര്‍ശിച്ചാണ് കമന്റുകളിട്ടിരിക്കുന്നത്.
കൊളസ്‌ട്രോള്‍ പോസിറ്റീവ് ആകും, കാര്‍ഡിയോളജിസ്റ്റിന് നിങ്ങളുടെ സേവനം ആവശ്യമാണ്, സൂറത്തിലെ ജനസംഖ്യ വെറുതെയല്ല കുറയുന്നത്, ആളുകള്‍ക്ക് ഹൃദയാഘാതം വരുന്നതില്‍ അതിശയിക്കാനില്ല, ഇതൊക്കെ ഹൃദയത്തിന് വിഷമാണ്. തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ എഴുതിയിരിക്കുന്നത്.

Content Highlights : A video of cheese sabji being prepared at a roadside restaurant in Surat has been criticized by social media

dot image
To advertise here,contact us
dot image