'എന്നാ ടേസ്റ്റാടാവേ!'; കോട്ടയം സ്റ്റൈലിൽ കിടിലൻ മീൻ മുളകിട്ട് പറ്റിച്ചതും ഫ്രൈയും

കോട്ടയത്തുകാരുടെ മീന്‍കറിയെന്ന് പറഞ്ഞാല്‍ എരിവും പുളിയുമൊക്കെ കുറച്ച് മുന്നിട്ട് നിൽക്കുന്ന കിടിലൻ ഐറ്റമാണ്

dot image

എന്തൊക്കെ പറഞ്ഞാലും മീന്‍ കറിയും മീന്‍ വറുത്തതുമൊക്കെ മലയാളികളുടെ തീന്‍മേശയില്‍ പ്രധാനപ്പെട്ട വിഭവങ്ങളാണ്. മറ്റെന്തൊക്കെ കറികളുണ്ടെങ്കിലും മീന്‍ കറിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും. കോട്ടയത്തേയ്ക്ക് പോയാൽ മീൻ ഐറ്റത്തിൻ്റെ കാര്യത്തിൽ എന്നാ ടേസ്റ്റാടാവേ എന്ന് തന്നെ പറയേണ്ടി വരും. കോട്ടയത്തുകാരുടെ മീന്‍കറിയെന്ന് പറഞ്ഞാല്‍ എരിവും പുളിയുമൊക്കെ കുറച്ച് മുന്നിട്ട് നിൽക്കുന്ന കിടിലൻ ഐറ്റമാണ്. എരിവും പുളിയും ഒക്കെയുള്ള മീന്‍ വിഭാവം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ മീൻവിഭവങ്ങൾ ഒന്ന് ട്രൈ ചെയതുനോക്കാവുന്നതാണ്.

മീന്‍ മുളകിട്ട് പറ്റിച്ചത്

ആവശ്യമുളള സാധനങ്ങള്‍

  • മീന്‍ കഷണങ്ങളാക്കിയത് - 1 കിലോ
  • മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി- 4 ടീസ്പൂണ്‍
  • ഉലുവാപ്പൊടി- 1/4 ടീസ്പൂണ്‍
  • വെളിച്ചെണ്ണ- 1/4 കപ്പ്
  • ചുവന്നുള്ളി-2 ടേബിള്‍ സ്പൂണ്‍(കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്)
  • ഇഞ്ചി- 1 ടീസ്പൂണ്‍(കനം കുറച്ച് അരിഞ്ഞത്)
  • പച്ചമുളക്-6 എണ്ണം(നീളത്തില്‍ കീറിയത്)
  • വെളുത്തുള്ളി- 15 എണ്ണം(കനം കുറച്ച് അരിഞ്ഞത്)
  • കറിവേപ്പില- 2 തണ്ട്
  • കുടംപുളി- 5 കഷണം
  • ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉലുവാപ്പൊടി ഇവ ഒന്നിച്ച് അല്‍പ്പം ചൂടുവെള്ളം ഒഴിച്ച് കുതിര്‍ത്ത ശേഷം നല്ല മയത്തില്‍ അരച്ചെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ മൂപ്പിച്ച് കോരിവയ്ക്കുക. ബാക്കി എണ്ണയില്‍ അരപ്പ് ചേര്‍ത്ത് ചെറുതീയില്‍ മൂപ്പിക്കുക. രണ്ട് കപ്പ് വെള്ളവും ബാക്കി ചേരുവകളും ചേര്‍ത്ത് പാത്രം മൂടിവച്ച് ചൂടാക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങളും ,കുടംപുളിയും, പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. മൂപ്പിച്ച് കോരിയ ചുവന്നുള്ളി വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് ഇവയും ചേര്‍ത്ത് ചാറ് വറ്റി എണ്ണ തെളിയുമ്പോള്‍ വാങ്ങി വയ്ക്കാം.

മീന്‍ വറുത്തത്

ആവശ്യമുള്ള സാധനങ്ങള്‍

  • മീന്‍- 1/2 കിലോ(വൃത്തിയാക്കിയത്)
  • പച്ചക്കുരുമുളക്- 1 ടേബിള്‍ സ്പൂണ്‍
  • വെളുത്തുള്ളി - 6 അല്ലി
  • ഇഞ്ചി - 1 ചെറിയ കഷണം
  • പെരുംജീരകം- 1/4 ടീസ്പൂണ്‍
  • ഉലുവ - 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • കറിവേപ്പില- 3 തണ്ട്്
  • ഉപ്പ് - പാകത്തിന്
  • എണ്ണ - പാകത്തിന്

തയാറാക്കുന്നവിധം
മീനും എണ്ണയും ഒഴികെ ബാക്കിയെല്ലാ ചേരുവകളും ഒന്നിച്ച് അരച്ചെടുക്കുക. അരച്ച മസാല മീനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. എണ്ണ ചൂടാക്കി മീന്‍ തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കാം.

Content Highlights : fish curry Kottayam style

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us