ഉണക്കമീൻ ഇഷ്ടമാണോ? എളുപ്പത്തിൽ ഉണ്ടാക്കാം കരുവാട് ഫ്രൈഡ് റൈസ്!!

ചോറും ഉണക്കമീനും ചേർന്ന ഈ സ്പെഷ്യൽ വിഭവത്തിന് വേറെ കറികളൊന്നും വേണ്ട എന്ന പ്രത്യേകതയുമുണ്ട്.

dot image

ഉണക്കമീൻ വറുത്തും കറിവച്ചും തോരനാക്കിയും ചമ്മന്തിയുണ്ടാക്കിയും ഒക്കെ കഴിക്കുന്നവരാണ് നമ്മൾ. ഉണക്കമീൻ കൊണ്ട് വേറിട്ടൊരു കരുവാട് ഫ്രൈഡ് റൈസ് റെസിപ്പി ആയാലോ? ചോറും ഉണക്കമീനും ചേർന്ന ഈ സ്പെഷ്യൽ വിഭവത്തിന് വേറെ കറികളൊന്നും വേണ്ട എന്ന പ്രത്യേകതയുമുണ്ട്.

ആവശ്യമായ വസ്തുക്കൾ

ഉണക്ക നത്തോലി - ആവശ്യത്തിന്
അരി- 1 കപ്പ്
മുട്ട- 1

ചെറിയ ഉള്ളി (20 എണ്ണം) അല്ലെങ്കിൽ സവാള- 1
പച്ചമുളക്- 2 എണ്ണം
ജീരകം- 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- ആവശ്യത്തിന്
മുളക് പൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ/ സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

ടൊമാറ്റോ സോസ്- 1 ടീസ്പൂൺ
സോയാ സോസ്- 1 ടീസ്പൂൺ


തയ്യാറാക്കുന്ന വിധം

  • ചോറ് വേവിച്ച് ചൂടാറാൻ മാറ്റിവെക്കുക.
  • ചൂടുവെള്ളത്തിൽ മീൻ കഴുകി വൃത്തിയാക്കുക. മഞ്ഞൾപ്പൊടി, ഉപ്പ്, മുളക്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച മിശ്രിതം മീനിൽ തേച്ചുപിടിപ്പിക്കുക.
  • ഒരു പാനിൽ‌ എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കുക.
  • മുട്ട ചിക്കിയെടുത്ത് മാറ്റിവെക്കുക
  • ചട്ടിയിൽ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ജീരകം ഇടുക. അതിലേക്ക് അരിഞ്ഞുവച്ച ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മുതൽ അര ടേബിൾസ്പൂൺ വരെ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കണം.
  • ഇനി അതിലേക്ക് ഒരു ടേബിൾസ്പൂൺ ടൊമാറ്റോ സോസും ഒരു ടേബിൾ സ്പൂൺ സോയ സോസും ചേർത്ത് നന്നായി ഇളക്കുക.
  • ശേഷം വേവിച്ചുവച്ച ചോറും ചിക്കിയെടുത്ത മുട്ടയും വറുത്തെടുത്ത മീനും ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക. കരുവാട് ഫ്രൈഡ് റൈസ് തയ്യാർ.
dot image
To advertise here,contact us
dot image