കിടിലൻ 'തായ്' ടേസ്റ്റ്!; വെറൈറ്റി രുചിയുമായി മാംഗോ സ്റ്റിക്കി റൈസ്

മാമ്പഴവും ചോറും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ പ്രത്യേകതരം മധുരപലഹാരത്തിന്റെ രുചി ഒന്നുവേറെ തന്നെ

dot image

വളരെ പ്രശസ്തവും രുചികരവുമായ തായ് മധുര പലഹാരമാണ് മാംഗോ സ്റ്റിക്കി റൈസ്. മാമ്പഴവും ചോറും ചേര്‍ന്ന വിഭവം. ഇങ്ങനെയൊരു കോമ്പിനേഷന്‍ വിചിത്രമായി തോന്നുമെങ്കിലും ഇതിന്റെ രുചി ഗംഭീരമാണ്. തായ് ഭാഷയില്‍ ഈ മാംഗോ സ്റ്റിക്കി റൈസിനെ 'കാവോ ന്യൂ മാമുവാങ്' എന്നാണ് വിളിക്കുന്നത്. കാവോ ന്യൂ എന്നാല്‍ ഒട്ടിപ്പിടിക്കുന്ന അരി എന്നാണ് അര്‍ഥം,മാവുവാങ് എന്നാല്‍ മാമ്പഴമെന്നും. എങ്ങനെയാണ് ഈ തായ് മധുരപലഹാരം തയാറാക്കുന്നതെന്ന് നോക്കാം.

സ്റ്റിക്കി റൈസ് വിത്ത് മാംഗോ

ആവശ്യമുള്ള സാധനങ്ങള്‍

  • പച്ചരി- ഒന്നര കപ്പ്
  • വെള്ളം- രണ്ട് കപ്പ്
  • തേങ്ങാപ്പാല്‍- ഒന്നരക്കപ്പ്
  • പഞ്ചസാര- ഒരു കപ്പ്
  • ഉപ്പ്- അര ടീസ്പൂണ്‍
  • തേങ്ങാപ്പാല്‍- അര കപ്പ്
  • പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പ് - കാല്‍ ടീസ്പൂണ്‍
  • മാമ്പഴം- മൂന്നെണ്ണം (തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചത്)
  • എള്ള്- ഒരു ടേബിള്‍ സ്പൂണ്‍(മൂപ്പിച്ചത്)

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അരി കുറഞ്ഞ തീയില്‍ 20 മിനിറ്റ് വെള്ളം വറ്റുന്നതുവരെ വേവിക്കുക. ശേഷം ഇതിലേക്ക് ഒന്നരക്കപ്പ് തേങ്ങാപ്പാല്‍, ഒരു കപ്പ് പഞ്ചസാര, അര ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് കുറഞ്ഞ തീയില്‍ തിളപ്പിക്കുക. ശേഷം അടുപ്പില്‍നിന്നിറക്കി തണുക്കാന്‍ വയ്ക്കാം.അര കപ്പ് തേങ്ങാപ്പാലും ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഒരു സോസ്പാനില്‍ എടുത്ത് തിളപ്പിക്കുക.തയ്യാറാക്കിവച്ച ചോറ് ഒരു പാത്രത്തിലേക്ക് പകര്‍ന്ന് അരിഞ്ഞുവച്ച മാമ്പഴവും സോസും അതിനുമുകളിലൊഴിച്ച് മുകളില്‍ എള്ള് വിതറി വിളമ്പാം.

Content Highlights :mango sticky rice recipe

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us