വൈവിധ്യമുള്ള ഭക്ഷണം, ഡെസ്സേർട്ടുകൾ എല്ലാം ഗൂഗിളിൽ ഫ്രീ; സൗജന്യമായി നൽകാൻ ഒരു കാരണമുണ്ടെന്ന് സുന്ദർ പിച്ചൈ

തൊഴിലാളികളോടുള്ള സമീപനത്തിൻ്റെ കാര്യത്തിൽ ഏറെ പേരുകേട്ട കമ്പനിയാണ് ഗൂഗിൾ

dot image

ഗൂഗിളിൽ ജോലി ചെയ്യുന്നവർ അവരുടെ തൊഴിലിടത്തിലെ കരുതൽ പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുകയും അത് വൈറലാവുകയും ചെയ്യാറുണ്ട്. അവർക്ക് കിട്ടുന്ന ബെനഫിറ്റുകൾ, അത് ഉച്ചഭക്ഷണമാകട്ടെ, ജിം സൗകര്യങ്ങളാകട്ടെ, സ്നാക്സുകളാകട്ടെ എല്ലാം സൗജന്യമാണ് എന്ന് മാത്രമല്ല, ഉപയോഗപ്രദവുമാണ്. നിരവധി പേർ ഗൂഗിളിലെ തങ്ങളുടെ വെറൈറ്റി ഭക്ഷണങ്ങളുടെ വീഡിയോയും മറ്റും അപ്ലോഡ് ചെയ്യുകയും അത് വ്യാപകമായി ലൈക്കുകളും ഷെയറുകളും നേടാറുമുണ്ട്. ഇവ കാണുന്നവർ തങ്ങൾക്ക് അവിടെ ഒരു ജോലി കിട്ടിയെങ്കിലെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടാകും.

എന്നാൽ ഇപ്പോളിതാ എന്തുകൊണ്ടാണ് തങ്ങൾ ഇത്തരത്തിൽ സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നതെന്ന് വിശദീകരിക്കുകയാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. ഒരു അഭിമുഖ സംഭാഷണത്തിനിടെയാണ് സുന്ദർ പിച്ചൈ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് തൊഴിലാളികൾ കൂടുതൽ ഇടപഴകുകയെന്നും അത് അവരുടെ സർഗാത്മകതയെ ഉണർത്തുമെന്നും സുന്ദർ പിച്ചൈ പറയുന്നു. ഇത്തരം ഒത്തുചേരലുകൾ കൊടുത്താൽ ഐഡിയകൾ ഉണ്ടാകാൻ സഹായിക്കുമെന്ന് മാത്രമല്ല, നല്ല ഒരു ടീമിനെയും ഉണ്ടാക്കിയെടുക്കുമെന്നും സുന്ദർ പിച്ചൈ പറയുന്നു. ഇക്കാര്യത്തിൽ ചിലവ് ഒരു പ്രശ്‌നമല്ലെന്നും ഇവയുടെ ഫലം ഏറ്റവും മികച്ചതായിരിക്കുമെന്നും പിച്ചൈ പറയുന്നുണ്ട്.

തൊഴിലാളികളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ഏറെ പേരുകേട്ട കമ്പനിയാണ് ഗൂഗിൾ. സൗജന്യ ഭക്ഷണം മാത്രമല്ല ,ആരോഗ്യ ഇൻഷുറൻസ്, മികച്ച ശമ്പളം, ഓഫീസ് ജിം, ഫ്ലെക്സിബിൾ ആയ ജോലി സമയങ്ങൾ തുടങ്ങിയ നിരവധി പ്രോഗ്രാമുകളും തൊഴിലാളികൾക്കായി ഗൂഗിൾ കൈക്കൊള്ളുന്നുണ്ട്. സൗജന്യ ഭക്ഷണം പോലുള്ള തീരുമാനങ്ങൾ തൊഴിലാളികൾക്ക് റിലാക്സ്ഡ് ആയി ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഒരുകുമെന്നാണ് ഗൂഗിളിന്റെ ഭാഷ്യം. വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാനുള്ള സമയവും, അതിന് വേണ്ട സ്‌ട്രെസും മറ്റും ഓഫിസിൽ ഭക്ഷണം നൽകുന്നതോടെ ഇല്ലാതാകും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും മറ്റും ക്രിയേറ്റിവിറ്റിയെ സഹായിക്കുകയും ചെയ്യും.

Content Highlights: why google offers free lunch

dot image
To advertise here,contact us
dot image