ഈസിയായി തയ്യാറാക്കാം; ടേസ്റ്റി ഹെൽത്തി പായസം

രുചിയും ആരോഗ്യവും നിറഞ്ഞ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബദാം പായസം

dot image

പല വിധത്തിലുള്ള പായസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടല്ലേ. ശര്‍ക്കര പായസം മുതല്‍ ഈന്തപ്പഴ പായസം വരെ നിങ്ങള്‍ രുചിച്ചിട്ടുമുണ്ടാവും. എന്നാല്‍ ആരോഗ്യകരമായ ബദാം പായസം അടിപൊളിയാണ്? ബദാമിനൊപ്പം ഉണക്കലരിയും ശര്‍ക്കരയും തേങ്ങയുമൊക്കെ ചേര്‍ന്നൊരു രുചികരമായ പായസം. കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ആരോഗ്യകരമായ ഒരു വിഭവം കൂടിയാണിത്.

ബദാം പായസം

ആവശ്യമുള്ള സാധനങ്ങള്‍

  • ഉണക്കലരി- 1/2 കിലോ
  • ശര്‍ക്കര- 1 കിലോ
  • തേങ്ങ- 3 എണ്ണം
  • ബദാം-200 ഗ്രാം
  • കശുവണ്ടിപ്പരിപ്പ്- 100 ഗ്രാം
  • ഉണക്കമുന്തിരി- 100ഗ്രാം
  • ഏലയ്ക്ക- 5 എണ്ണം
  • നെയ്യ്-3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഉണക്കലരിയും ബദാമും കഴുകി നല്ലതുപോലെ വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ചു വയ്ക്കുക.തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും എടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് നല്ല പോലെ ചൂടായതിനു ശേഷം നെയ്യ് ഒഴിച്ച് വേവിച്ച ഉണക്കലരിചോറ് ഇതിലേക്കിടുക. തുടര്‍ന്ന് ശര്‍ക്കര പാനി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പിന്നെ രണ്ടാം പാല്‍ ഒഴിച്ച് വെള്ളം വറ്റുമ്പോള്‍ തീ കുറച്ച് ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കുന്നത് വരെ ഇളക്കി അടുപ്പില്‍നിന്നിറക്കിവയയ്ക്കാം. പിന്നീട് ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കയും ചേര്‍ത്ത് വിളമ്പാം.

Content Highlights :An easy to prepare almond stew that is full of flavor and health

dot image
To advertise here,contact us
dot image