രുചിയൂറും ചൈനീസ് ചില്ലി ചിക്കന്‍ ഇനി നമ്മുടെ അടുക്കളയിലൊരുക്കാം

ചൈനീസ് ചില്ലി ചിക്കന്‍ നമ്മുടെ അടുക്കളയിലും ഈസിയായി തയ്യാറാക്കാന്‍ കഴിയും. എങ്ങനെയെന്നല്ലേ?

dot image

പൊറോട്ടയും ചപ്പാത്തിയും നാനും ഫ്രൈഡ് റൈസും ന്യൂഡില്‍സുമൊക്കെ കഴിക്കണമെന്ന് തോന്നുമ്പോൾ സൈഡ് ഡിഷായി നമ്മൾ ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്ന പ്രധാന വിഭവമാണ് ചില്ലി ചിക്കൻ. നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ളതും സർവ്വസാധാരണവുമായ ചൈനീസ് വിഭവം കൂടിയാണ് ചില്ലിചിക്കൻ. എല്ലാവര്‍ക്കും ഇഷ്ടമുളള വിഭവമാണ് ചില്ലി ചിക്കന്‍. ചില റസ്റ്റോറന്റുകളില്‍ സ്റ്റാര്‍ട്ടര്‍ വിഭവമായും ഇത് വിളമ്പാറുണ്ട്. ഓരോ നാട്ടിലും ഓരോ രീതിയിലാണ് ചില്ലി ചിക്കന്‍ തയ്യാറാക്കുന്നത്. കേരളത്തില്‍ വരുമ്പോള്‍ കേരള സ്‌റ്റെല്‍, തമിഴ്നാട്ടിലാകുമ്പോൾ മറ്റൊരു സ്‌റ്റെല്‍. അങ്ങനെ ഓരോ നാട്ടിലും ഓരോ രീതിയില്‍.യഥാര്‍ഥ ചൈനീസ് ചില്ലി ചിക്കന്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചൈനീസ് ചില്ലി ചിക്കന്‍

ആവശ്യമുള്ള സാധനങ്ങള്‍

  • എല്ലില്ലാത്ത ചിക്കന്‍-1 കിലോ
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-3 ടേബിള്‍ സ്പൂണ്‍
  • കുരുമുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍
  • നാരങ്ങാനീര്- 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • റിഫൈന്‍ഡ് ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
  • സവാള- 1 (ചതുരത്തില്‍ ചെറുതായരിഞ്ഞത്)
  • ക്യാപ്സിക്കം- 1 (ചതുരത്തില്‍ ചെറുതായരിഞ്ഞത്)
  • ടുമാറ്റോ സോസ്-3 ടേബിള്‍ സ്പൂണ്‍
  • സോയാസോസ്-21/2 ടേബിള്‍ സ്പൂണ്‍
  • കോണ്‍ഫ്ളോര്‍- 1 ടേബിള്‍ സ്പൂണ്‍
  • വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കുരുമുളകുപൊടി, നാരങ്ങാനീര് , ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി 30 മിനിട്ട് വയ്ക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ റിഫൈന്‍ഡ് ഓയില്‍ ഒഴിച്ച് സവാളയും ക്യാപ്സിക്കവും അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ടുമാറ്റോ സോസും സോയാ സോസും ഒഴിച്ച് ഇളക്കി ചിക്കനും അല്‍പ്പം വെള്ളവും കൂടി ഇതിലേക്ക് ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. കോണ്‍ഫ്ളോര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി അതും ഇതിനുമുകളില്‍ ഒഴിക്കാം. ഒന്നു കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങാം.

Content Highlights: Chinese Chilli Chicken can be easily prepared in our kitchen too

dot image
To advertise here,contact us
dot image