ഫാന്റ ഒഴിച്ച ഓംലെറ്റിൻ്റെ വീഡിയോ വൈറൽ, ആകെ ഒരു ഓറഞ്ച് നിറം; കാൻസർ ഉറപ്പെന്ന് സോഷ്യൽ മീഡിയ

കൊൽക്കത്തയിലെ ഒരു തെരുവിൽ ഓംലെറ്റ് ഉണ്ടാക്കാൻ കൂടെ ഒഴിക്കുന്നത് ഫാന്റയാണ്

dot image

ഓംലറ്റുകൾ പലതരമുണ്ട്. കാര ഓംലറ്റ്, കലക്കി, ബ്രഡ് ഓംലെറ്റ്, ഒണിയൻ ഓംലെറ്റ് അങ്ങനെയങ്ങനെ. എന്നാൽ നമ്മുടെ സകല ഭാവനകളെയും തകർത്തെറിയുന്ന പരീക്ഷണങ്ങളാണ് ചില വിരുതന്മാർ ഓംലെറ്റിൽ നടത്തുക. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കൊൽക്കത്തയിലെ ഒരു തെരുവിൽ ഓംലെറ്റ് ഉണ്ടാക്കാൻ കൂടെ ഒഴിക്കുന്നത് ഫാന്റയാണ്. തട്ടുകട നടത്തുന്നയാൾ ആദ്യം പാത്രത്തിലേക്ക് ഒരു ബോട്ടിൽ ഫാന്റ ഒഴിക്കുന്നതും. തുടർന്ന് മുട്ട പൊട്ടിച്ച് ഒഴിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. പിന്നീട് നന്നായി ഇളക്കിയ ശേഷം, സാധാരണ അത്പോലെ തക്കാളിയും സവാളയും ഇടും. ഇവ ഉണ്ടാക്കുന്ന സമയം മുതൽക്കേ ഒരു ഓറഞ്ച് നിറത്തിലാണ് ഓംലെറ്റ് കാണപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോക്ക് താഴെ കമന്റുകളുടെ മേളമാണ്. ഇത് കഴിച്ചാൽ കാൻസർ ഓട്ടോ പിടിച്ച് വരുമെന്നാണ് ഒരു കമന്റ്. ഈ വീഡിയോ കണ്ടാൽ പിന്നെ പുറത്തുനിന്ന് ഭക്ഷണമേ കഴിക്കില്ലെന്ന് വേറൊരു കൂട്ടർ. ചില പ്രൊഫൈലുകൾ അധിക്ഷേപകരമായും കമൻ്റ് ഇട്ടിട്ടുണ്ട്. എങ്കിലും ചിലരാകട്ടെ ഈ ഐഡിയയെ അഭിനന്ദിക്കുന്നുമുണ്ട്.

ഇതാദ്യമായല്ല, ഇത്തരത്തിൽ ഓംലെറ്റിൽ ഫാന്റ കലക്കിയുള പരീക്ഷണം ഇന്റർനെറ്റിൽ വൈറലാകുന്നത്. സൂറത്തിലെ ഒരു കച്ചവടക്കാരന്റെ ഫാന്റ ഫ്രൈ എന്ന ഒരു പരീക്ഷണം അടുത്തിടെ വൻ ഹിറ്റായിരുന്നു. ഓംലെറ്റിൽ ഫാന്റ മിക്സ് ചെയ്ത്, കൂടെ മറ്റ് കുറച്ച് കറിക്കൂട്ടുകൾ കൂടി ഉൾപ്പെടുത്തിയ ഈ വിഭവത്തിന് 250 രൂപയാണ് വിലയത്രെ ! ഇത്തരത്തിൽ പരീക്ഷണങ്ങൾ ഒരു വശത്ത് മുറയ്ക്ക് നടക്കുമ്പോൾ ആരോഗ്യവും ശ്രദ്ധിക്കണമെന്നതാണ് നെറ്റിസൺസിന്റെ വാദം.

Content Highlights: fanta omlette marks netizens at two sides of opinion

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us