താന്‍ വെജിറ്റേറിയനാണ് പക്ഷേ? 'ഹെൽത്തി കൺസേൺസ്' പറഞ്ഞ് സുനില്‍ ഛേത്രി

താന്‍ വെജിറ്റേറിയനാകാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി

dot image

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിൻ്റെ മുൻക്യാപ്റ്റൻ സുനില്‍ ഛേത്രി ഗ്രൗണ്ടിലായാലും പുറത്തായായാലും വളരെ ഡെഡിക്കേറ്റഡായിട്ടുള്ള ആളാണ്. കര്‍ശനമായ ഭക്ഷണക്രമങ്ങളും ജീവിത ചിട്ടകളുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ താന്‍ വെജിറ്റേറിയനായതിന് പിന്നിലുളള കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ലാലന്‍ടോപ്പ് സിനിമയെന്ന പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 39-ാം വയസുവരെ കളിക്കളത്തിലുണ്ടായിരുന്ന കാലത്തുടനീളവും ഇപ്പോഴും ആരോഗ്യ സംരക്ഷണത്തിന് പ്രധാന്യം നൽകുന്ന വ്യക്തികൂടിയാണ് ഛേത്രി. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യവും ഭക്ഷണക്രമവും തന്നെയാണെന്നാണ് ഛേത്രി തൻ്റെ ശീലങ്ങൾ കൊണ്ട് അടിവരയിടുന്നത്.


അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 40 കാരനായ സുനില്‍ ഛേത്രി ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തുന്നത്.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 'അസുഖം വരുമ്പോള്‍ ഡോക്ടര്‍മാര്‍ നിങ്ങളോട് പറയുന്ന കാര്യമെന്താണ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മാംസം, മല്‍സ്യം, പാല്‍ ഇവയൊന്നും കഴിക്കരുത്. ലൈറ്റായി ഖിച്ചടിയോ മറ്റോ കഴിച്ച് നന്നായി ഉറങ്ങൂ എന്ന് അല്ലേ. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ദഹനത്തിന് പ്രശ്‌നമുണ്ടാക്കുന്നുവെന്നും മനസിലാക്കിയാണ് ഞാന്‍ സസ്യാഹാരത്തിലേക്ക് കടന്നത്'. പക്ഷേ താന്‍ സ്വയം സസ്യാഹാരി എന്നുവിളിക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് സുനില്‍ ഛേത്രി പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറയുന്നത് താന്‍ നെയ്യ് ഉപയോഗിക്കുന്നത് കൊണ്ട് പൂര്‍ണ്ണമായി തന്നെ വെജിറ്റേറിയന്‍ എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നാണ്.

ഒരു പ്രൊഫഷണല്‍ അത്‌ലറ്റ് എന്ന നിലയില്‍ പേശികളുടെ വികാസത്തിനും അവയുടെ ബലത്തിനും ആവശ്യമായ പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്. വെജിറ്റേറിയന്‍ എന്നുള്ളനിലയില്‍ പ്രോട്ടീന്‍ ലഭിക്കുന്നതിനായി പയറുവര്‍ഗ്ഗങ്ങള്‍, പരിപ്പ്, പച്ചക്കറികള്‍, എന്നിവയൊക്കെയാണ് ഛേത്രി കഴിക്കുന്നത്. വെള്ളം കുടിച്ചുകൊണ്ടാണ് ഛേത്രി തന്റെ ദിവസം ആരംഭിക്കുന്നത്.പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമൊപ്പം പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് ഛേത്രി തിരഞ്ഞെടുക്കാറ്. മധുരപാനീയങ്ങളും മറ്റും ഒഴിവാക്കി പകരം പഴച്ചാറുകളും സ്മൂത്തികളും കഴിക്കുന്നതും ഛേത്രിയുടെ ഭക്ഷണശീലത്തിൽ പ്രധാനമാണ്.

Content Highlights :Sunil Chhetri revealed the reasons behind his decision to become a vegetarian

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us