ജലദോഷ പനിയ്ക്കും തലവേദനയ്ക്കും ഔഷധ കാപ്പി ബെസ്റ്റാണ്

ചെറിയ കുറച്ച് ചേരുവകള്‍ കൊണ്ട് ഒരുപാട് ഗുണങ്ങളുള്ള ഒരു ഔഷധ കാപ്പി എങ്ങനെ തയാറാക്കുന്നുവെന്ന് നോക്കാം

dot image

ജലദോഷ പനിയും തലവേദനയും തൊണ്ടവേദനയും ഒക്കെയുണ്ടാകുമ്പോള്‍ ആശ്വാസത്തിന് പണ്ടുള്ളവർ പറഞ്ഞിരുന്ന ഒറ്റമൂലിയായിരുന്നു ചുക്ക് കാപ്പി, ചുക്കും കുരുമുളകും പനിക്കൂര്‍ക്കയും ശർക്കരയും ഒക്കെയിട്ട് ഒരു കാപ്പി അങ്ങോട്ട് കുടിക്ക് നല്ല ആശ്വാസം കിട്ടുമെന്ന് കേൾക്കാത്തവരുണ്ടാകില്ല. ജലദോഷ പനിയുടെ ലക്ഷണങ്ങളൊക്കെ വരുമ്പോൾ ഒരു ഔഷധകാപ്പി ചെറിയ ആശ്വാസമല്ല നല്‍കുന്നത്. ഔഷധകാപ്പി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. കുറച്ച് ചേരുവകള്‍ കൊണ്ട് ഒരുപാട് ഗുണങ്ങളുള്ള ഒരു കാപ്പി എങ്ങനെ തയാറാക്കുന്നുവെന്ന് നോക്കാം.

ഔഷധ കാപ്പി

ആവശ്യമുളള സാധനങ്ങള്‍

  • വെള്ളം- ഒന്നര ഗ്ലാസ്സ്
  • കരിപ്പെട്ടി ചക്കര- ഒരു കഷണം
  • ചുക്കുപൊടി- കാല്‍ ടീസ്പൂണ്‍
  • കുരുമുളകുപൊടി- കാല്‍ ടീസ്പൂണ്‍
  • ജീരകം- ഒരു നുള്ള്
  • കാപ്പിപ്പൊടി- ഒരു ടീസ്പൂണ്‍
  • തുളസിയില- ഒരു പിടി
  • പനിക്കൂര്‍ക്ക ഇല - 2 എണ്ണം

തയ്യാറാക്കുന്ന വിധം
വെള്ളം തിളയ്ക്കുമ്പോള്‍ ചക്കര ചേര്‍ക്കുക. അലിഞ്ഞു തുടങ്ങുമ്പോള്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് തിളപ്പിച്ച് ഗ്ലാസിലൊഴിച്ച് വിളമ്പാം.

Content Highlights :A medicinal coffee to drink when you have fever, headache and sore throat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us