കുട്ടിക്കൂട്ടത്തിനിഷ്ടപ്പെടും, ചിക്കന്‍ കൊണ്ട് ഒരു ഉഗ്രന്‍ തോരന്‍

പലതരം തോരനുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ചിക്കന്‍ കൊണ്ടുളള തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം

dot image

ചിക്കന്‍ കൊണ്ട് പല വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്.ചിക്കന്‍ കറി, വറുത്തരച്ച ചിക്കന്‍, ചിക്കന്‍ റോസ്റ്റ് അങ്ങനെ പലതരം. എന്നാല്‍ ഇനി ചിക്കന്‍ കൊണ്ട് ഒരു തോരന്‍ തയാറാക്കിയാലോ. വളരെ വ്യത്യസ്തമായ രുചികരമായ ചിക്കന്‍ തോരന്‍.

ചിക്കന്‍ തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍

എല്ലില്ലാത്ത കോഴിയിറച്ചി- അര കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പ്
മുളകു പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
വെളുത്തുള്ളി -20 അല്ലി
ചുവന്നുള്ളി -പതിനഞ്ചെണ്ണം
ഇഞ്ചി - ഒരു കഷണം
പച്ചമുളക്- അഞ്ചെണ്ണം
കടുക് -ആവശ്യത്തിന്
സവാള -ഒരെണ്ണം(ചെറുതായി അരിഞ്ഞത്)
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഗരം മസാല - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
വെള്ളം - അര കപ്പ്

തയ്യാറാക്കുന്ന വിധം

കോഴി ചെറിയ കഷണങ്ങളാക്കുക. തേങ്ങ ചിരകിയത്, മുളകു പൊടി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചതച്ച് മാറ്റിവെയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഒരുമിച്ച് ചതച്ച് എടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഇതിലേയ്ക്ക് ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക . മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക . സവാള ഇട്ട് വഴറ്റിയ ശേഷം കോഴി കഷണങ്ങള്‍ ഇട്ട് കഷണങ്ങളിലെ വെള്ളം ഊറി വരുന്നതുവരെ ഇളക്കുക. അര കപ്പ് വെള്ളം ഒഴിച്ച് പാത്രം അടച്ച് കോഴികഷണങ്ങള്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍ തേങ്ങ ചിരകിയത്,മുളക് പൊടി, കറിവേപ്പില, വെളുത്തുള്ളി മിശ്രിതവും ഗരം മസാലയും ചേര്‍ക്കുക . വെള്ളം വറ്റുന്നത് വരെ ഇളക്കി തോര്‍ത്തി എടുക്കാം.

Content Highlights : how to prepare chicken toran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us